ONEPLUS 6 കൂടാതെ 6T ഉപഭോതാക്കൾക്ക് സന്തോഷവാർത്ത

ONEPLUS 6 കൂടാതെ  6T ഉപഭോതാക്കൾക്ക് സന്തോഷവാർത്ത
HIGHLIGHTS

പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ ഈ ഫോണുകൾക്ക് എത്തി കഴിഞ്ഞു

വൺപ്ലസ്സിന്റെ കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറങ്ങിയ രണ്ടു സ്മാർട്ട് ഫോണുകളായിരുന്നു ONEPLUS 6 കൂടാതെ  6T എന്നി സ്മാർട്ട് ഫോണുകൾ .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ എത്തി തുടങ്ങിയിരിക്കുന്നു .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് OxygenOS 10.3.3 OTA അപ്പ്‌ഡേഷനുകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു .System,Network updates,Cloud Sync updates എന്നിവയാണ് ഈ പുതിയ അപ്പ്‌ഡേഷനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

വൺപ്ലസ് 6T -സവിശേഷതകൾ 

ഡിസ്‌പ്ലേയെക്കുറിച്ചു പറയുകയാണെങ്കിൽ 6.41ഇഞ്ചിന്റെ Full HD Optic AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറക്കിയിരിക്കുന്നത് .അതുപോലെതന്നെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .

അതുപോലെ തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈ ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Snapdragon 845 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളാണിത് .128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .16 കൂടാതെ 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .3700mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്.  

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo