വൺപ്ലസിന്റെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്ത .വൺ പ്ലസ് 5 ,വൺ പ്ലസ് 5T ,വൺപ്ലസ് 6 ,വൺപ്ലസ് 6T ,വൺ പ്ലസ് 7 കൂടാതെ വൺപ്ലസ് 7പ്രൊ എന്നി മോഡലുകൾക്ക് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 അപ്പ്ഡേഷനുകൾ ഉടൻ ലഭിക്കുന്നതാണ് .ആഗസ്റ്റിലാണ് ഗൂഗിൾ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം ഒഫീഷ്യൽ ആയി പുറത്തിറക്കിയത് .
വൺ പ്ലസിന്റെ പഴയ മോഡലുകളായ വൺപ്ലസ് 5 എന്ന സ്മാർട്ട് ഫോണുകളിൽ അടക്കം OxygenOS 10 ലഭിക്കുന്നതാണ് .വൺപ്ലസിന്റെ 7T കൂടാതെ വൺപ്ലസ് 7T പ്രൊ എന്നി മോഡലുകളിൽ OxygenOS 10 ലഭിക്കുന്നുണ്ട് .എന്നാൽ വൺപ്ലസിന്റെ 7 മോഡലുകൾക്ക് ഈ മാസം ഉടൻ തന്നെ ആൻഡ്രോയിഡ് 10 പ്രതീക്ഷിക്കാം .
കൂടാതെ വൺ പ്ലസ് 6 കൂടാതെ വൺപ്ലസ് 6T എന്നി മോഡലുകളിൽ OxygenOS 10 ഈ മാസം അവസാനത്തോട് കൂടി പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ OnePlus 3 കൂടാതെ വൺ പ്ലസ് 3Tഎന്നി മോഡലുകളിൽ ആൻഡ്രോയിഡ് 9 പൈ മാത്രമാണ് ലഭിച്ചിരിക്കുന്നത് .പുതിയ അപ്പ്ഡേഷനുകൾ ലഭിക്കുന്നതിനെക്കുറിച്ചു വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടട്ടില്ല .