150W ഫാസ്റ്റ് ചാർജിങ്ങിൽ OnePlus 10T പുറത്തിറക്കി ;വില ?

150W ഫാസ്റ്റ് ചാർജിങ്ങിൽ OnePlus 10T പുറത്തിറക്കി ;വില ?
HIGHLIGHTS

OnePlus 10T സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Snapdragon 8+ Gen 1 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത്

വൺപ്ലസ്സിന്റെ ഏറ്റവും പുതിയ OnePlus 10T സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു.മികച്ച സവിശേഷതകൾ ഉള്കൊള്ളിച്ചുകൊണ്ടുതന്നെയാണ് ഈ OnePlus 10T സ്മാർട്ട് ഫോണുകളും ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് 150W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തന്നെയാണ് .ഈ OnePlus 10T സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ONEPLUS 10T PRICING AND AVAILABILITY

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ Full HD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റും അതുപ്പോലെ തന്നെ HDR10+ സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 8+ Gen 1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ OxygenOS 12.1(Android 12) ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകൾ & അവസാനമായി 16 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .50 മെഗാപിക്സൽ Sony IMX766  ക്യാമറകൾ + 8 മെഗാപിക്സൽ ultra-wide ക്യാമറകൾ + 2 മെഗാപിക്സൽ മാക്രോ ക്യാമറകൾ എന്നിവയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .Moonstone Black and Jade Green എന്നി രണ്ടു കളറുകളിൽ ആണ് ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 4,800mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 49999 രൂപയും കൂടാതെ 12 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 54999 രൂപയും കൂടാതെ 16 ജിബിയുടെ റാം വേരിയന്റുകൾക്ക് 59999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo