OnePlus 10T സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു
16 ജിബിയുടെ റാംമ്മിൽ വരെ എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ
ഇന്ത്യൻ വിപണിയിൽ ഇതാ വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ എത്തുന്നു .OnePlus 10T എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത്.അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ പ്രതീക്ഷിക്കുന്നത് ഈ ഫോണുകളുടെ 16 ജിബിയുടെ റാം വേരിയന്റുകളാണ് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 16 ജിബിയുടെ വരെ റാംമ്മിൽ എത്തും എന്നാണ് സൂചനകൾ .
ഇപ്പോൾ OnePlus 10T ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയിൽ പ്രതീക്ഷിക്കുന്നത് 6.7 HD+ AMOLED ഡിസ്‌പ്ലേയിൽ തന്നെ പ്രതീക്ഷിക്കാം .അതുപോലെ തന്നെ ഈ ഫോണുകളിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് Qualcomm Snapdragon 8+ പ്രോസ്സസറുകൾ .
അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് 50 മെഗാപിക്സലിന്റെ ക്യാമറകൾ .ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പ്രതീക്ഷിക്കുന്നത് .അതുപോലെ തന്നെ 4,800 mAh ന്റെ ബാറ്ററി കരുത്തിൽ തന്നെ ഈ ഫോണുകൾ എത്തുമെന്നാണ് കരുതുന്നത് .