വൺപ്ലസ് 10T സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും

Updated on 03-Aug-2022
HIGHLIGHTS

വൺപ്ലസ് 10T ഫോണുകൾ ഇന്ന് വിപണിയിൽ എത്തും

ഈ സ്മാർട്ട് ഫോണുകൾ 16 ജിബിയുടെ വരെ റാംമ്മിൽ എത്തും എന്നാണ് സൂചനകൾ

ഇന്ത്യൻ വിപണിയിൽ ഇതാ വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ എത്തുന്നു .OnePlus 10T എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഇന്ന് വൈകുനേരം 7 മണി മുതൽ ആണ് ലോഞ്ച് ഇവന്റ് നടക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ പ്രതീക്ഷിക്കുന്നത് ഈ ഫോണുകളുടെ 16 ജിബിയുടെ റാം വേരിയന്റുകളാണ് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 16 ജിബിയുടെ വരെ റാംമ്മിൽ എത്തും എന്നാണ് സൂചനകൾ .

ഇപ്പോൾ OnePlus 10T ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയിൽ പ്രതീക്ഷിക്കുന്നത് 6.7 HD+ AMOLED ഡിസ്‌പ്ലേയിൽ തന്നെ പ്രതീക്ഷിക്കാം .അതുപോലെ തന്നെ ഈ ഫോണുകളിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് Qualcomm Snapdragon 8+ പ്രോസ്സസറുകൾ .

OnePlus 10T

അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന ഒന്നാണ് 50 മെഗാപിക്സലിന്റെ ക്യാമറകൾ .ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പ്രതീക്ഷിക്കുന്നത് .അതുപോലെ തന്നെ 4,800 mAh ന്റെ ബാറ്ററി കരുത്തിൽ തന്നെ ഈ ഫോണുകൾ എത്തുമെന്നാണ് കരുതുന്നത് . ഈ സ്മാർട്ട് ഫോണുകൾ നാളെ ആഗസ്റ്റ് 3 നു ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ്  .കൂടാതെ 49999 രൂപ മുതൽ വിലയും പ്രതീക്ഷിക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :