OnePlus 10T സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു
ഈ മാസ്സം അവസാനത്തോടുകൂടി ഈ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം
വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ . OnePlus 10T എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസ്സം ഇന്ത്യൻ വിപണിയിൽ എത്തുന്നതായി സൂചനകൾ ലഭിച്ചിരിക്കുന്നത് .ഇന്ത്യൻ വിപണിയിൽ നിലവിൽ വൺപ്ലസ് 10 പ്രൊ സ്മാർട്ട് ഫോണുകൾ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ആഗസ്റ്റ് ആദ്യ വാരം തന്നെ ആമസോണിൽ സെയിലിനു എത്തുമെന്നാണ് കരുതുന്നത് .
ONEPLUS 10T SPECS AND FEATURES (EXPECTED)
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ജൂലൈ 25 നു ആഗസ്റ്റ് 1 നു ഇടയിൽ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ ആഗസ്റ്റ് മാസത്തിൽ ഈ സ്മാർട്ട് ഫോണുകൾ സ്റ്റോറുകളിലും സെയിലിനു എത്തും എന്നാണ് റിപ്പോർട്ടുകൾ .ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Snapdragon 8+ Gen 1 പ്രോസ്സസറുകളിൽ തന്നെ പ്രതീഷിക്കാവുന്നതാണ് .
കൂടാതെ 6.7-inch LTPO 2.0 AMOLED ഡിസ്‌പ്ലേയും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ONEPLUS 10T സ്മാർട്ട് ഫോണുകൾ 50MP+8MP+2MP ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .
അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്നത് 4800mAhന്റെ ബാറ്ററി ലൈഫ് ആണ് .അതുപോലെ തന്നെ 150W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .