വൺപ്ലസ്സിന്റെ ഈ ഫോണിൽ ക്യാമറ മികച്ചതാക്കുന്ന അപ്പ്‌ഡേറ്റ് എത്തി

Updated on 27-Jan-2022
HIGHLIGHTS

വൺപ്ലസ് 10 പ്രൊ ഫോണുകളിൽ പുതിയ അപ്പ്‌ഡേറ്റുകൾ എത്തി

രണ്ടാമത്തെ അപ്പ്‌ഡേറ്റ് ആണ് ഇപ്പോൾ ഈ ഫോണുകളിൽ എത്തിയിരിക്കുന്നത്

വൺപ്ലസ് ഏറ്റവും പുതിയതായി വിപണിയിൽ അവതരിപ്പിച്ച സ്,ആര്ട്ട് ഫോണുകളിൽ ഒന്നായിരുന്നു വൺപ്ലസ് 10 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളിൽ പുതിയ അപ്പ്‌ഡേറ്റുകൾ എത്തിയിരിക്കുന്നു .പുതിയ അപ്പ്‌ഡേറ്റുകൾ പ്രകാരം ക്യാമറകളുടെ ഷാർപ്പ്നെസ്സ് കൂട്ടുന്നതിനുള്ള അപ്പ്‌ഡേറ്റുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .സെൽഫിയിൽ മികച്ച ഫോട്ടോ ഷാർപ്പ്നെസ്സ് അടക്കം ഈ പുതിയ അപ്പ്‌ഡേറ്റുകൾ ലഭിക്കുന്നതാണ് .

ONEPLUS 10 PRO സവിശേഷതകൾ

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ  QHD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം 20.1:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ  Corning Gorilla Glass സംരക്ഷണവും ഇതിനു നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ  Snapdragon 8 Gen 1 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 50 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ഡ്യൂവൽ സെൽ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 80W ഫാസ്റ്റ് ചാർജിങും അതുപോലെ തന്നെ  50W വയർലെസ്സ് ചാർജിങും സപ്പോർട്ട് ആകുന്നതാണ് .ആരംഭ വിലയിലേക്കു വരുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് CNY 4,699 (ഇന്ത്യയിൽ കൺവെർട്ട് ചെയ്യുമ്പോൾ 54500 )രൂപയാണ് വില വരുന്നത് .    

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :