ഒടുവിൽ വൺപ്ലസ് 10 പ്രൊ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ;വില ?

ഒടുവിൽ വൺപ്ലസ് 10 പ്രൊ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ;വില ?
HIGHLIGHTS

വൺപ്ലസ് 10 പ്രൊ സ്മാർട്ട് ഫോണുകൾ ഇതാ പുറത്തിറക്കി

Qualcomm Snapdragon 8 Gen 1 പ്രോസ്സസറുകളാണ് ഇതിനുള്ളത്

66999 രൂപ മുതലാണ് ഈ ഫോണുകളുടെ വില ആരംഭിക്കുന്നത്

ഇന്ത്യൻ വിപണിയിൽ ഇതാ വൺപ്ലസ് 10 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു .മികച്ച ഫീച്ചറുകൾ ഉള്കൊള്ളിച്ചുകൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 8 Gen 1 പ്രോസ്സസറുകളിലാണ് OnePlus 10 Pro ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .OnePlus 10 Pro ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

OnePlus 10 Pro

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ  QHD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം 20.1:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ  Corning Gorilla Glass സംരക്ഷണവും ഇതിനു നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ  Snapdragon 8 Gen 1 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 50 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ( 80W SuperVOOC charging (in the box) ) ഡ്യൂവൽ സെൽ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 80W ഫാസ്റ്റ് ചാർജിങും അതുപോലെ തന്നെ  50W വയർലെസ്സ് ചാർജിങും സപ്പോർട്ട് ആകുന്നതാണ് .ആരംഭ വിലയിലേക്കു വരുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 66999 രൂപയാണ് വില വരുന്നത് .12 ജിബിയുടെ വേരിയന്റുകൾക്ക് 71999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo