വൺപ്ലസ് 10 പ്രൊ ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ആമസോണിൽ

വൺപ്ലസ് 10 പ്രൊ ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ആമസോണിൽ
HIGHLIGHTS

വൺപ്ലസ് 10 പ്രൊ ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ആമസോണിൽ

ഉച്ചയ്ക്ക് 12 മണി മുതൽ ഫോണുകളുടെ സെയിൽ ആരംഭിക്കുന്നതാണ്

മാർച്ച് അവസാനം ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ സ്മാർട്ട് ഫോൺ ആയിരുന്നു വൺപ്ലസ് 10 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .മികച്ച സവിശേഷതകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ആരംഭിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ ആരംഭിക്കുന്നതാണ് .ഈ ഫോണുകളുടെ സവിശേഷതകൾ നോക്കാം .

 

OnePlus 10 Pro

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ  QHD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം 20.1:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ  Corning Gorilla Glass സംരക്ഷണവും ഇതിനു നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ  Snapdragon 8 Gen 1 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 50 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ( 80W SuperVOOC charging (in the box) ) ഡ്യൂവൽ സെൽ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 80W ഫാസ്റ്റ് ചാർജിങും അതുപോലെ തന്നെ  50W വയർലെസ്സ് ചാർജിങും സപ്പോർട്ട് ആകുന്നതാണ് .ആരംഭ വിലയിലേക്കു വരുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 66999 രൂപയാണ് വില വരുന്നത് .12 ജിബിയുടെ വേരിയന്റുകൾക്ക് 71999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo