അങ്ങനെ കാത്തിരുന്ന വൺപ്ലസ് 10 പ്രൊ ഫോണുകൾ നാളെ വിപണിയിൽ എത്തും

അങ്ങനെ കാത്തിരുന്ന വൺപ്ലസ് 10 പ്രൊ ഫോണുകൾ നാളെ വിപണിയിൽ എത്തും
HIGHLIGHTS

വൺപ്ലസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ നാളെ വിപണിയിൽ എത്തും

വൺപ്ലസ് 10 പ്രൊ സ്മാർട്ട് ഫോണുകൾ നാളെ പുറത്തിറങ്ങുന്നു

  വൺപ്ലസിന്റെ പുതിയ ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ ലഭിച്ചിരിക്കുന്നു .OnePlus 10 Pro എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നത് .എന്നാൽ OnePlus 10 Pro എന്ന സ്മാർട്ട് ഫോണുകൾ ആദ്യം ചൈന വിപണിയിൽ ആണ് പുറത്തിറങ്ങുന്നത്  .മികച്ച ക്യാമറകൾ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാം .ഈ സ്മാർട്ട് ഫോണുകൾ നാളെ ചൈന വിപണിയിൽ പുറത്തിറങ്ങുന്നതാണ് .

എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ ലീക്ക് ആയിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ 6.7-inch AMOLED ഡിസ്‌പ്ലേയിൽ ആകും എത്തുന്നത് എന്നാണ് .80W ഫാസ്റ്റ് ചാർജിംഗും കൂടാതെ 50W ഫാസ്റ്റ് വയർലെസ്സ് ചാർജിങും റേ ഫോണുകളിൽ ഉണ്ടാകും .

അതുപോലെ തന്നെ ലീക്ക് സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ബാറ്ററി ലൈഫിൽ ആയിരിക്കും വിപണിയിൽ എത്തുക എന്നാണ് .അതുപോലെ തന്നെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ ഫോണുകൾ വിപണിയിൽ എത്തും എന്നാണ് .

 ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെ ഈ ഫോണുകൾ പ്രതീക്ഷിക്കാം .മുഴുവനായി പിന്നിൽ 100 മെഗാപിക്സൽ വരെ പ്രതീക്ഷിക്കാം .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സൽ മെയിൻ ക്യാമറകൾ +50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 8 മെഗാപിക്സൽ ടെലിഫോട്ടോ ,ലെൻസുകൾ എന്നിവ ഈ ഫോണുകളിൽ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo