4000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ വൺപ്ലസ് Q1 ടെലിവിഷനുകൾ വാങ്ങിക്കാം

4000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ വൺപ്ലസ് Q1 ടെലിവിഷനുകൾ വാങ്ങിക്കാം

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വൺപ്ലസ്സിന്റെ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആമസോണിൽ നിന്നും 4000 രൂപവരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 55 ഇഞ്ചിന്റെ 4K QLED ഡിസ്‌പ്ലേയിലാണ് ഈ രണ്ടു മോഡലുകളും വിപണിയിൽ എത്തിയിരിക്കുന്നത് .ഡിസ്‌പ്ലേയുടെ സവിശേഷതകളിൽ OnePlus TV 55 Q1 Pro മോഡലുകൾക്ക് 50W സൗണ്ട് ബാർ സിസ്റ്റം നൽകിയിരിക്കുന്നു .എന്നാൽ ONEPLUS TV Q1 മോഡലുകൾക്ക് 50W സിസ്റ്റം ഉണ്ടെങ്കിൽ കൂടിയും സൗണ്ട് ബാർ സ്പീക്കറുകൾ ONEPLUS TV Q1 ടെലിവിഷനുകൾക്ക് ഇല്ല .കൂടാതെ HDR10 സപ്പോർട്ടും ഇത് കാഴ്ചവെക്കുന്നുണ്ട് .

95.7 % സ്ക്രീൻ ബോഡി റെഷിയോയാണ് ഇതിന്റെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത് .2.4 GHz/5 GHz 802.11 a/b/g/n/ac Wi-Fi, Bluetooth 5.0 BLE കൂടാതെ 4 HDMI പോർട്ടുകൾ കൂടാതെ മൂന്നു USB പോർട്ടുകൾ ,ഒരു USB Type-C ,USB 3.0 കൂടാതെ മറ്റു പല അപ്പാടേഷനുകളും ഇതിനുണ്ട് .Q1 Pro മോഡലുകൾക്ക് 50W പവർ ഔട്ട് പുട്ടും കൂടാതെ 6 സ്പീക്കറുകളും ആണ് ഉള്ളത് .

എന്നാൽ ONEPLUS TV Q1  മോഡലുകൾക്ക്  50Wഔട്ട്പുട്ട് ഉണ്ടെങ്കിൽ കൂടിയും 4 സ്പീക്കറുകൾ മാത്രമാണുള്ളത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ONEPLUS TV Q1 പ്രൊ  മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ  99,900 രൂപയും കൂടാതെ ONEPLUS TV Q1 മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 69,990 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo