വൺപ്ലസ്സിന്റെ Q1 സീരിയസ്സ് ടെലിവിഷനുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിൽ
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും എത്തി കഴിഞ്ഞു .കഴിഞ്ഞ ആഴ്ചയിൽ നടന്നിരുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും വളരെ ലാഭകരമായ ഓഫറുകളായിരുന്നു ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് .എന്നാൽ വീണ്ടും ഈ ഓഫറുകൾ എത്തിയിരിക്കുന്നു .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 13 മുതൽ ഒക്ടോബർ 17 വരെയുള്ള തീയതികളിൽ വീണ്ടും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ICICI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 55 ഇഞ്ചിന്റെ 4K QLED ഡിസ്‌പ്ലേയിലാണ് ഈ രണ്ടു മോഡലുകളും വിപണിയിൽ എത്തിയിരിക്കുന്നത് .ഡിസ്‌പ്ലേയുടെ സവിശേഷതകളിൽ OnePlus TV 55 Q1 Pro മോഡലുകൾക്ക് 50W സൗണ്ട് ബാർ സിസ്റ്റം നൽകിയിരിക്കുന്നു .എന്നാൽ ONEPLUS TV Q1 മോഡലുകൾക്ക് 50W സിസ്റ്റം ഉണ്ടെങ്കിൽ കൂടിയും സൗണ്ട് ബാർ സ്പീക്കറുകൾ ONEPLUS TV Q1 ടെലിവിഷനുകൾക്ക് ഇല്ല .കൂടാതെ HDR10 സപ്പോർട്ടും ഇത് കാഴ്ചവെക്കുന്നുണ്ട് .
95.7 % സ്ക്രീൻ ബോഡി റെഷിയോയാണ് ഇതിന്റെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത് .2.4 GHz/5 GHz 802.11 a/b/g/n/ac Wi-Fi, Bluetooth 5.0 BLE കൂടാതെ 4 HDMI പോർട്ടുകൾ കൂടാതെ മൂന്നു USB പോർട്ടുകൾ ,ഒരു USB Type-C ,USB 3.0 കൂടാതെ മറ്റു പല അപ്പാടേഷനുകളും ഇതിനുണ്ട് .Q1 Pro മോഡലുകൾക്ക് 50W പവർ ഔട്ട് പുട്ടും കൂടാതെ 6 സ്പീക്കറുകളും ആണ് ഉള്ളത് .
എന്നാൽ ONEPLUS TV Q1 മോഡലുകൾക്ക് 50Wഔട്ട്പുട്ട് ഉണ്ടെങ്കിൽ കൂടിയും 4 സ്പീക്കറുകൾ മാത്രമാണുള്ളത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ONEPLUS TV Q1 പ്രൊ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 99,900 രൂപയും കൂടാതെ ONEPLUS TV Q1 മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 69,990 രൂപയും ആണ് വില വരുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .