OnePlus 7T Pro McLare എഡിഷൻ ആമസോണിൽ എത്തി ;വില ?

Updated on 25-Oct-2019
HIGHLIGHTS

വൺപ്ലസ്സിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണ് OnePlus 7T Pro എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ McLare എഡിഷനുകൾ വിപണിയിൽ എത്തിയിരിക്കുന്നു .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഈ സ്പെഷ്യൽ എഡിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .58,999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് .കൂടാതെ മറ്റു ഓഫറുകളും ഇതിനു ആമസോണിൽ നിന്നും ലഭിക്കുന്നതാണ് .

വൺപ്ലസ് 7T പ്രൊ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഫ്ലൂയിഡ് അമലോഡ് ഡിസ്‌പ്ലേയിലാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 516 ppi ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ ഗെയിമുകൾ ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ ഇതിൽ കളിക്കുവാൻ സാധിക്കുന്നു .

കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് വൺ പ്ലസ് 7 പ്രൊ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ McLare എഡിഷനുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത് .ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .(വാർപ് ചാർജിങ് 30 )അതുപോലെ തന്നെ വളരെ മികച്ച ഫാസ്റ്റ് ചാർജിങ് ആണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :