വൺ പ്ലസിന്റെ പുതിയ രണ്ടു മോഡലുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുകയുണ്ടായി .വൺ പ്ലസ് 7 പ്രൊ കൂടാതെ വൺ പ്ലസ് 7 എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .വൺ പ്ലസ് 7 പ്രൊ കൂടാതെ വൺ പ്ലസ് 7 എന്നി രണ്ടു സ്മാർട്ട് ഫോണുകളും ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .32999 രൂപമുതലാണ് വൺ പ്ലസ് 7 മോഡലുകളുടെ വില ആരംഭിക്കുന്നത് .കൂടാതെ വൺ പ്ലസ് 7 മോഡലുകൾക്ക് ഒപ്പം SBI നൽകുന്ന 2000 രൂപവരെ ക്യാഷ് ബാക്ക് ഓഫറുകളും ,ജിയോ നൽകുന്ന 9300 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും TC അനുസരിച്ചു ഇതിൽ ലഭ്യമാകുന്നതാണു് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.41 ഇഞ്ചിന്റെ ഒപ്റ്റിക്ക് അമലോഡ് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .19.5:9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് . Qualcomm Snapdragon 855 പ്രോസസറുകളിൽ തന്നെയാണ് ഈ മോഡലുകളുടെയും പ്രവർത്തനം .ഗെയിമിങ് കളിക്കുന്നവർക്ക് അനിയോജ്യമായ പ്രോസസറുകളാണ് വൺ പ്ലസ് 7 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ആമസോണിൽ ലഭ്യമാകുന്നത് .6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .
48 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഫാസ്റ്റ് ചാർജിങ് സംവിധാനങ്ങളാണ് വൺ പ്ലസ് 7 മോഡലുകൾക്ക് ഉള്ളത് .3,700mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .32999 രൂപമുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ജിയോ കൂടാതെ SBI കാർഡുകൾ നൽകുന്ന മറ്റു ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 37999 രൂപയ്ക്ക് 8 ജിബി കൂടാതെ 256 ജിബിയുടെ റെഡ് എഡിഷനും കൂടാതെ മിറർ ഗ്രേ മോഡലുകളും ലഭ്യമാകുന്നതാണു് .