നൂബിയ റെഡ് മാജിക്ക് 3 vs വൺ പ്ലസ് 7 ;താരതമ്മ്യം നോക്കാം
നിലവിൽ വിപണിയിൽ ലഭ്യമാകുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് വൺ പ്ലസ് 7 കൂടാതെ നൂബിയ റെഡ് മാജിക്ക് 3 എന്ന സ്മാർട്ട് ഫോണുകൾ .ഗെയിമെഴ്സിന് അനിയോജ്യമായ രണ്ട് മോഡലുകൾ കൂടിയാണിത് .ഈ രണ്ടു സ്മാർട്ട് ഫോണുകളുടെ ഒരു പെർഫോമൻസ് താരതമ്മ്യം നോക്കാം .
നൂബിയ റെഡ് മാജിക്ക് 3,വില 35999 രൂപ മുതൽ
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിഷേശതകൾ നോക്കാം ;6.65 ഇഞ്ചിന്റെ FHD+ HDR AMOLED ഡിപ്ലയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.5:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഒരു ഗെയിമർക്ക് ആവിശ്യമായ എല്ലാ സവിശേഷതകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .DTS:X 3D ടെക്നോളോജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .
കൂടാതെ 5000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .27W ചാർജെറുകളാണ് ഇതിൽ ലഭ്യമാകുന്നത് .48 മെഗാപിക്സലിന്റെ Sony IMX586 പിൻ ക്യാമറകളും ഈ മോഡലുകൾക്കുണ്ട് .Qualcomm Snapdragon 855 പ്രോസസറുകൾ ഉള്ളതുകൊണ്ടുതന്നെ മികച്ച രീതിയിൽ ഗെയിമുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 12 ജിബിയുടെ റാംമ്മിൽ വരെ ഇത് വിപണിയിൽ ലഭ്യമാകുന്നതാണു് .
വൺ പ്ലസ് 7 ,വില 32999 രൂപ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.41 ഇഞ്ചിന്റെ ഒപ്റ്റിക്ക് അമലോഡ് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .19.5:9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് . Qualcomm Snapdragon 855 പ്രോസസറുകളിൽ തന്നെയാണ് ഈ മോഡലുകളുടെയും പ്രവർത്തനം .ഗെയിമിങ് കളിക്കുന്നവർക്ക് അനിയോജ്യമായ പ്രോസസറുകളാണ് വൺ പ്ലസ് 7 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ആമസോണിൽ ലഭ്യമാകുന്നത് .6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .
48 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഫാസ്റ്റ് ചാർജിങ് സംവിധാനങ്ങളാണ് വൺ പ്ലസ് 7 മോഡലുകൾക്ക് ഉള്ളത് .3,700mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .32999 രൂപമുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ജിയോ കൂടാതെ SBI കാർഡുകൾ നൽകുന്ന മറ്റു ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 37999 രൂപയ്ക്ക് 8 ജിബി കൂടാതെ 256 ജിബിയുടെ റെഡ് എഡിഷനും കൂടാതെ മിറർ ഗ്രേ മോഡലുകളും ലഭ്യമാകുന്നതാണു് .