വൺപ്ലസിന്റെ 6T ഇപ്പോൾ 2000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ വാങ്ങിക്കാം
ആമസോണിൽ നിന്നും ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കാം
കഴിഞ്ഞ വർഷം വൺപ്ലസ് പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നായിരുന്നു വൺപ്ലസ് 6T സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇൻസ്റ്റന്റ് ക്യാഷ് ബാക്കിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൊഡാക്ക് മഹേന്ദ്രയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്കാണ് 2000 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ആമസോണിൽ നിന്നും ലഭിക്കുന്നത് .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .
വൺപ്ലസിന്റെ ഈ പുതിയ എഡിഷൻ രൂപകല്പനയിലും മറ്റു ഒരേപോലെതന്നെയാണുള്ളത് .എന്നാൽ ഡിസൈനിൽ വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത് .6.41 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ മോഡലുകളും പുറത്തിറങ്ങിയിരിക്കുന്നത് . Qualcomm Snapdragon 845 ന്റെ പ്രോസസറുകളാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .പെർഫോമൻസിന്റെ കാര്യത്തിൽ ഈ സ്മാർട്ട് ഫോണുകൾ ഒരുപടി മുന്നിൽ നിൽക്കുന്നു .പെർഫോമൻസിനും ക്യാമറകൾക്കും വൺ പ്ലസ് 6T മുൻഗണന നൽകുന്നുണ്ട് .വൺ പ്ലസിന്റെ ഈ സ്മാർട്ട് ഫോണുകൾ 4ജി LTE ആണ് .പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഉടൻ വൺ പ്ലസിൽ നിന്നും പുറത്തിറങ്ങുന്നു .
6 ,8 ,10 ജിബിയുടെ റാം ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 128 & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതല്ല .വൺ പ്ലസിന്റെ 6T മോഡലുകളുടെ വില ആരംഭിക്കുന്നത് 37,999 രൂപമുതൽ ആണ് .എന്നാൽ വൺപ്ലസ് 6T Mclaren എഡിഷന്റെ വില 50,999 രൂപയാണ് വരുന്നത് .ഇപ്പോൾ ആമസോണിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും വൺ പ്ലസ് 6T സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .