48എംപി ക്യാമറ & 8K വീഡിയോ സപ്പോർട്ടിൽ കൂടാതെ 12 ജിബിയുടെ റാംമ്മിൽ നൂബിയ റെഡ് മാജിക്ക് 3 എത്തി ,വില ?
നൂബിയായുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ
നൂബിയായുടെ ഏറ്റവും പുതിയ ഗെയിമിങ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .നൂബിയ റെഡ് മാജിക്ക് 3 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഗെയിമിങ്ങിനു മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .8 ജിബിയുടെ കൂടാതെ 12 ജിബിയുടെ റാം വേരിയന്റുകൾ ,35,999 രൂപമുതൽ Rs. 46,999 രൂപവരെയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .ജൂൺ 27നു ഉച്ചയ്ക്ക് 12 മണിയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ആദ്യ സെയിലിനു എത്തുന്നതാണ് .
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിഷേശതകൾ നോക്കാം ;6.65 ഇഞ്ചിന്റെ FHD+ HDR AMOLED ഡിപ്ലയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.5:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഒരു ഗെയിമർക്ക് ആവിശ്യമായ എല്ലാ സവിശേഷതകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .DTS:X 3D ടെക്നോളോജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .
രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് . 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതയിൽ എടുത്തുപറയേണ്ടത് ഇതിന്റെ വീഡിയോ റെക്കോർഡിങ് ആണ് .8കെ സഹിതം ഈ സ്മാർട്ട് ഫോണുകളിൽ സപ്പോർട്ട് ചെയ്യുന്നതാണ് .
കൂടാതെ 5000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .27W ചാർജെറുകളാണ് ഇതിൽ ലഭ്യമാകുന്നത് .48 മെഗാപിക്സലിന്റെ Sony IMX586 പിൻ ക്യാമറകളും ഈ മോഡലുകൾക്കുണ്ട് .Qualcomm Snapdragon 855 പ്രോസസറുകൾ ഉള്ളതുകൊണ്ടുതന്നെ മികച്ച രീതിയിൽ ഗെയിമുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 12 ജിബിയുടെ റാംമ്മിൽ വരെ ഇത് വിപണിയിൽ ലഭ്യമാകുന്നതാണു് .ജൂൺ 27 മുതൽ ഈ ഗെയിമിങ് സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എത്തുന്നതാണ് .