NUBIA RED MAGIC 5G ഫോണുകൾ പുറത്തിറക്കി ;വില ?

NUBIA RED MAGIC 5G ഫോണുകൾ പുറത്തിറക്കി ;വില ?
HIGHLIGHTS

നൂബിയയുടെ ആദ്യത്തെ 5ജി സ്മാർട്ട് ഫോണുകൾ ചൈനയിൽ എത്തിയിരിക്കുന്നു

നൂബിയ പുറത്തിറക്കിയിരിക്കുന്ന ആദ്യത്തെ 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ എത്തിയിരിക്കുകയാണ് . NUBIA RED MAGIC 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ആദ്യത്തെ 144HZ സ്ക്രീൻ സ്മാർട്ട് ഫോൺ എന്ന സവിശേഷതയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് CNY 3,799 ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം Rs 42,000 രൂപയാണ് പ്രതീഷിക്കുന്നത് .

NUBIA RED MAGIC 5G

 6.65 ഇഞ്ചിന്റെ AMOLED  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1080 x2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 19.5:9 ആസ്പെക്റ്റ് റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാറ്ജ് ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .Qualcomm Snapdragon 865 SoC പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് Android 10. ലാണ് .16 ജിബിയുടെ LPDDR5  വരെ റാംമ്മിൽ വരെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .കൂടാതെ 256GB യുടെ വരെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ലിക്വിഡ് കൂളിംഗ് സിസ്റ്റവും ഈ ഫോണുകൾക്കുണ്ട് .ക്വാട്രിപ്പിൾ  ക്യാമറകളിലാണ് NUBIA RED MAGIC 5G സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.

64MP primary Sony IMX686 സെൻസറുകൾ + 8 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ലെൻസ് + 2 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .4500mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾക്കുള്ളത് .

കൂടാതെ 55W ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ ഫോണുകൾക്കുണ്ട് .8GB RAM + 128GB കൂടാതെ  16GB+256GB  വേരിയന്റുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .അതിൽ 8GB RAM + 128GB വേരിയന്റുകൾക്ക് വിപണിയിൽ CNY 3,799 (Rs 42,000 approx) രൂപയും കൂടാതെ 16GB+256GB വേരിയന്റുകൾക്ക് വിപണിയിൽ CNY 5,199 (Rs 55,000) രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo