നൂബിയ റെഡ് മാജിക്ക് 3S ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്നു

നൂബിയ റെഡ് മാജിക്ക് 3S ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്നു
HIGHLIGHTS

 

നൂബിയായുടെ ഏറ്റവും പുതിയ നൂബിയ റെഡ് മാജിക്ക് 3S എന്ന സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .ഗെയിമിന് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .കൂടാതെ  8K വീഡിയോ സപ്പോർട്ട് ഇതിനുണ്ട് .സ്നാപ്ഡ്രാഗന്റെ 855+ ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

നൂബിയായുടെ റെഡ്‌മാജിക്ക് 3 എന്ന ഗെയിമിംഗ് സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറങ്ങുന്ന മോഡൽകൂടിയാണിത് .8 ജിബിയുടെ റാം കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ ഇത് വിപണിയിൽ പുറത്തിറങ്ങുന്നതാണ് . 6.65ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ പുറകിലായിത്തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് .

പ്രോസസ്സറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 855+ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .5000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 8K വീഡിയോ സപ്പോർട്ട് ഇതിനുണ്ട് .48MP Sony IMX586 ക്യാമറയിലാണ് പുറത്തിറങ്ങുന്നത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് . 

Eclipse Black, Mecha Silverകൂടാതെ  Cyber Shade എന്നി നിറങ്ങളിൽ ഇത് വാങ്ങിക്കുവാനും സാധിക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ CNY 2,999 (Rs 30,162 approx) രൂപ മുതൽ CNY 3,799 (Rs 38,184 approx) രൂപവരെ പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo