സ്നാപ്ഡ്രാഗന്റെ 855+ പ്രൊസസ്സറുകളിൽ നൂബിയ റെഡ് മാജിക്ക് 3S എത്തുന്നു

സ്നാപ്ഡ്രാഗന്റെ 855+ പ്രൊസസ്സറുകളിൽ നൂബിയ റെഡ് മാജിക്ക് 3S എത്തുന്നു
HIGHLIGHTS

നൂബിയായുടെ ഏറ്റവും പുതിയ നൂബിയ റെഡ് മാജിക്ക് 3S എന്ന സ്മാർട്ട് ഫോണുകൾ ഒക്ടോബർ 17നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .ഗെയിമിന് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .കൂടാതെ  8K വീഡിയോ സപ്പോർട്ട് ഇതിനുണ്ട് .സ്നാപ്ഡ്രാഗന്റെ 855+ ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

നൂബിയായുടെ റെഡ്‌മാജിക്ക് 3 എന്ന ഗെയിമിംഗ് സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറങ്ങുന്ന മോഡൽകൂടിയാണിത് .8 ജിബിയുടെ റാം കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജുകളിൽ ഇത് വിപണിയിൽ പുറത്തിറങ്ങുന്നതാണ് . 6.65ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ പുറകിലായിത്തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് .

പ്രോസസ്സറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 855+ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .5000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 8K വീഡിയോ സപ്പോർട്ട് ഇതിനുണ്ട് .48MP Sony IMX586 ക്യാമറയിലാണ് പുറത്തിറങ്ങുന്നത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് . 

Eclipse Black, Mecha Silverകൂടാതെ  Cyber Shade എന്നി നിറങ്ങളിൽ ഇത് വാങ്ങിക്കുവാനും സാധിക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ CNY 2,999 (Rs 30,162 approx) രൂപ മുതൽ CNY 3,799 (Rs 38,184 approx) രൂപവരെ പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo