നൂബിയ റെഡ് മാജിക്ക് ജൂൺ 17നു ഇന്ത്യൻ വിപണിയിൽ എത്തുന്നു

നൂബിയ റെഡ് മാജിക്ക് ജൂൺ 17നു ഇന്ത്യൻ വിപണിയിൽ എത്തുന്നു
HIGHLIGHTS

 

നൂബിയായുടെ ഏറ്റവും പുതിയ ഗെയിമിങ് സ്മാർട്ട് ഫോണുകൾ  ഇന്ത്യൻ വിപണിയിൽ എത്തുന്നു .നൂബിയ മാജിക്ക് 3 സ്മാർട്ട് ഫോണുകളാണ് ഈ മാസം 17 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .പെർഫോമൻസിനും കൂടാതെ ക്യാമറകൾക്കും മുൻഗണന നൽകിക്കൊണ്ടാണ് നൂബിയ മാജിക്ക് 3 സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങുന്നത്.എന്നാൽ ഈ ഫോണുകൾ പുതിയ 4 വേരിയന്റുകളിലായിരുന്നു ലോകവിപണിയിൽ പുറത്തിറങ്ങിയിരുന്നത് .6 ജിബിയുടെ റാം വേരിയന്റുകൾ മുതൽ 12 ജിബിയുടെ റാം വേരിയന്റുകൾ വരെയാണ് ഇതിൽ ലഭ്യമാകുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിഷേശതകൾ നോക്കാം ;6.65 ഇഞ്ചിന്റെ  FHD+ HDR AMOLED ഡിപ്ലയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.5:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ  Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഒരു ഗെയിമർക്ക് ആവിശ്യമായ എല്ലാ സവിശേഷതകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .DTS:X 3D ടെക്നോളോജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .

നാലു വേരിയന്റുകളിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .കൂടാതെ 5000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .27W ചാർജെറുകളാണ് ഇതിൽ ലഭ്യമാകുന്നത് .48 മെഗാപിക്സലിന്റെ പിൻ ക്യാമറകളും ഈ മോഡലുകൾക്കുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo