NUBIA PLAY 5G vs REALME X50M 5G ;താരതമ്യം നോക്കാം

NUBIA PLAY 5G vs REALME X50M 5G ;താരതമ്യം നോക്കാം

REALME X50M 5G

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.57  ഇഞ്ചിന്റെ സൂപ്പർ AMOLED Full-HD+ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മറ്റൊരു സവിശേഷത എന്നത് ഡിസ്‌പ്ലേയിൽ തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് എന്നതാണ് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .Qualcomm SNAPDRAGON 765G  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ മികച്ച ഗെയിമിംഗ് പെർഫോമൻസ് പ്രതീക്ഷിക്കാം .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിയെക്കാൾ 10X ഫാസ്റ്റ് ആയിട്ടുള്ള ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു സവിശേഷത .മുഴുവനായി 6 ക്യാമറകൾ ആണുള്ളത് .നാലു ക്യാമറകൾ പിന്നിലും രണ്ടു ക്യാമറകൾ മുന്നിലും .

48 മെഗാപിക്സൽ ( primary shooter ) + 8 മെഗാപിക്സൽ വൈഡ് ലെൻസ് + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് പിന്നിലുള്ളത് .കൂടാതെ ഡ്യൂവൽ പഞ്ച് ഹോൾ ഡിസ്പ്ലേ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Realme X50m സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് RMB 1,999 (approx INR 21,500) രൂപ മുതലാണ് .അതായത് 6 ജിബിയുടെ വേരിയന്റുകൾക്കാണ് ഈ വില വരുന്നത് .കൂടാതെ 8 ജിബിയുടെ വേരിയന്റുകൾക്ക് 2,299 (approx INR 24726)രൂപയും ആണ് വില  .

 NUBIA PLAY 5G ഫോണുകൾ

6.65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 20:9 ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .Snapdragon 765G പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇപ്പോൾ ചൈന വിപണിയിൽ മൂന്നു വേരിയന്റുകളാണ് എത്തിയിരിക്കുന്നത് .

6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ & 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

ക്വാഡ് ക്യാമറകളാണ് ഇതിനു പുറകിലായി നൽകിയിരിക്കുന്നത് .48MP (primary with Sony IMX583 sensor) + 8MP ( ultrawide lens ) +  2MP (cameras for macro shots and depth data ) കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5,100mAhന്റെ (30W fast charging over USB  Type-C) ബാറ്ററി ലൈഫ് ആണുള്ളത് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6GB RAM + 128GB വേരിയന്റുകൾക്ക് വിപണിയിൽ RMB 2,399 (approx INR 26,030) രൂപയാണ് വരുന്നത് .8GB RAM + 128GB വേരിയന്റുകൾക്ക് വിപണിയിൽ RMB 2,699 (approx INR 29,380) രൂപയും കൂടാതെ 8GB RAM + 256GB വേരിയന്റുകൾക്ക് RMB 2,999 (approx INR 32,645) രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo