ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ നോൺ ചൈനീസ് ലാപ്ടോപ്പുകൾ
ഇന്ത്യൻ വിപണിയിലെ നോൺ ചൈനീസ് ലാപ്‌ടോപ്പുകൾ
ചൈനീസ് ഉത്പന്നങ്ങൾ വേണ്ടാത്തവർക്ക് ഇത് നോക്കാം
സാംസങ്ങ് ലാപ്‌ടോപ്പുകൾ മുതൽ മൈക്രോമാക്സ് വരെ
ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ചൈന ഫോണുകൾ ബഹിഷ്‌ക്കരിക്കണം എന്ന ആഹ്വാനം ശക്തമായ രീതിയിൽ തന്നെ എത്തിയിരിക്കുന്നു .നിലവിലത്തെ ചൈനയുടെ നടപടികൾക്കെതിരെ ഇപ്പോൾ ഇന്ത്യയിൽ ജനരോക്ഷം കത്തിപ്പടർന്നിരിക്കുകയാണ് .ചൈനയുടെ സ്മാർട്ട് ഫോണുകളും കൂടാതെ മറ്റു ഉത്പന്നങ്ങളും നിരോധിക്കണം എന്ന ആവിശ്യം ഇപ്പോൾ ഇന്ത്യയിൽ ഉയർന്നു വന്നിരിക്കുന്നു .
ചൈനയ്ക്ക് ഏറ്റവും കൂടുതൽ വാണിജ്യം നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ .ഇപ്പോൾ ചൈനയുടെ ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ തീരുവ വർദ്ധിപ്പിക്കുന്നു എന്ന സൂചനകളാണ് ലഭിക്കുന്നത് .എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ സ്ഥിതികരണങ്ങൾ ഒന്നും തന്നെ ഇപ്പോൾ പുറത്തുവന്നിട്ടില്ല .ഇപ്പോൾ ഇതാ ഇന്ത്യൻ വിപണയിൽ ലഭ്യമാകുന്ന Non Chinese ലാപ്‌ടോപ്പുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .
ആപ്പിൾ ലാപ്ടോപ്പുകൾ ( United States)
ഡെൽ ലാപ്ടോപ്പുകൾ ( United States)
Hewlett-Packard ( United States)
സാംസങ്ങ് ലാപ്ടോപ്പുകൾ ( South Korea)
തോഷിബ ( Japan)
Fujitsu ( Japan)
iball ( India)
മൈക്രോമാക്സ് ( India)