48 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറയിൽ നോക്കിയ X71 എത്തുന്നു,വില ?

48 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറയിൽ നോക്കിയ X71 എത്തുന്നു,വില ?
HIGHLIGHTS

പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ നോക്കിയായുടെ X71 എത്തുന്നു

 

2019 ൽ ശക്തമായി തന്നെ തിരിച്ചുവരവിനൊരുങ്ങിയിരിക്കുകയാണ് നോക്കിയ ഇപ്പോൾ .ഫെബ്രുവരിയിൽ നോക്കിയ 9 സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തിയിരുന്നു .പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ തന്നെയായിരുന്നു നോക്കിയ 9 മോഡലുകളും പുറത്തിറങ്ങിയിരുന്നത് .ഇപ്പോൾ ഇതാ ട്രിപ്പിൾ പിൻ ക്യാമറകളിൽ നോക്കിയ മറ്റൊരു സ്മാർട്ട് ഫോൺ കൂടി പുറത്തിറക്കിയിരിക്കുന്നു .നോക്കിയ X71 എന്ന മോഡലുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ  പ്രധാന ആകർഷണങ്ങളിൽ എടുത്തുപറയേണ്ടത് ഇതിന്റെ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് .മറ്റു സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ; 6.39ഇഞ്ചിന്റെ ഫുൾ HD പ്ലസ് Pure വ്യൂ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ  19.3:9 ആസ്പെക്റ്റ് റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഡിസ്‌പ്ലേയുടെ മറ്റൊരു സവിശേഷതകൾ എന്നത് ഇതിന്റെ ഡിസ്‌പ്ലേയുടെ അകത്തുതന്നെയാണ് സെൽഫി ക്യാമറകൾ നൽകിയിരിക്കുന്നത് എന്നതാണ് .നോക്കിയ 9 മോഡലുകൾക്കും Pure വ്യൂ ഡിസ്‌പ്ലേകൾ തന്നെയാണ് നൽകിയിരുന്നത് .Snapdragon 660 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pie ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

6 ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ തന്നെ 256 ജിബിവരെ മെമ്മറി കാർഡ് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനുള്ളത് .48 മെഗാപിക്സലിന്റെ (മെയിൻ ക്യാമറ സെൻസർ )+ 8 മെഗാപിക്സലിന്റെ(wide-angle ) + 5 മെഗാപിക്സലിന്റെ (depth sensing unit)ക്യാമറകളാണ് പിന്നിലായി നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നോക്കിയായുടെ X71 മോഡലുകൾക്കുണ്ട് .പുറകിലായിത്തന്നെയാണ് ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് .

 3500mAh ന്റെ ബാറ്ററി ലൈഫ് ആണ് നോക്കിയ X71 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .18Wന്റെ ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .ഇതിന്റെ ലോകവിപണിയിലെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ TWD 11,900 ആണ് വരുന്നത് .ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം ഇതിന്റെ വില പ്രതീക്ഷിക്കുന്നത് Rs 26,500 രൂപയ്ക്ക് അടുത്താണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo