Nokia 139cm (55 inch) Ultra HD TV ആദ്യ സെയിൽ ഇന്ന്

Nokia 139cm (55 inch) Ultra HD TV  ആദ്യ സെയിൽ ഇന്ന്
HIGHLIGHTS

Nokia 139cm (55 inch) Ultra HD !!ആദ്യ സെയിൽ ഇന്ന്

നോക്കിയ ആദ്യമായി പുറത്തിറക്കിയ ടെലിവിഷൻ ആണ് Nokia 139cm (55 inch) Ultra HD (4K) LED Smart Android TV with Sound by JBL  മോഡലുകൾ .പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പുറത്തിറങ്ങിയ ഒരു അൾട്രാ HD 4കെ ടെലിവിഷനുകൾ ആണിത് .കൂടാതെ മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ സൗണ്ട് സിസ്റ്റം ആണ് . JBL  ആണ് ഇതിന്റെ സൗണ്ട് സിസ്റ്റം കൈകാര്യം ചെയ്യുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇന്ന് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Bank Of Baroda Credit Card വഴി വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .കൂടാതെ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ ടെലിവിഷനുകളിൽ Google Assistant & Chromecast എന്നിവ ഇൻ ബിൽറ്റ് ആയി ലഭിക്കുന്നതാണ് .55 ഡിസ്പ്ലേ കൂടാതെ 3840 x 2160 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Netflix|Prime Video|Hotstar|Youtube എന്നി ആപ്ലികേഷനുകൾ ഇതിൽ സപ്പോർട്ട് ആകുന്നതാണ് .

ഇനി ഇതിൽ എടുത്തു പറയണ്ടത് ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .ആൻഡ്രോയിഡ് ടിവി 9 ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ ഡോൾബി വിഷനും സപ്പോർട്ട് ആകുന്നുണ്ട് .മൊത്തത്തിൽ ഒരു സ്ലിം ടെലിവിഷൻ കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന ഒരു ടെലിവിഷൻ ആണിത് .മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ ക്വാഡ് കോർ പ്രോസസറുകൾ കൂടാതെ 2.25 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ സ്റ്റോറേജു ഇതിനുണ്ട് .

പിക്ച്ചർ ക്വാളിറ്റികൾക്കായി MEMC ടെക്കനോളജിയും ഇതിനുണ്ട് .എല്ലാ തരത്തിലുള്ള കണക്റ്റിംഗ് പോർട്ടുകൾ ഇതിന്റെ പുറകിലായാണ് നൽകിയിരിക്കുന്നത് .1 HDMI പോർട്ടും കൂടാതെ 2 USB പോർട്ടും ലഭിക്കുന്നുണ്ട് .അവസാനമായി റിമോട്ട് ബട്ടണുകളെക്കുറിച്ചാണ് .നെറ്റ്ഫ്ലിസ് ,യൂട്യൂബ് ,ഗൂഗിൾ പ്ലേ എന്നി ഓപ്‌ഷനുകൾക്കായി പ്രേതെക ബട്ടണുകളും ലഭിക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 41,999 രൂപയാണ് വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇന്ന് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo