നോക്കിയായുടെ ഈ ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോൺ ഇപ്പോൾ 8849 രൂപയ്ക്ക്

Updated on 15-May-2019
HIGHLIGHTS

 

നോക്കിയായുടെ രണ്ടു മികച്ച സ്മാർട്ട് ഫോണുകളാണ് നോക്കിയ 5.1 പ്ലസ് കൂടാതെ നോക്കിയ 6.1 പ്ലസ് .ഇപ്പോൾ ഈ രണ്ടു സ്മാർട്ട് ഫോണുകൾക്കും നോക്കിയ 1750 രൂപയുടെ ഓഫറുകളാണ് നൽകിയിരിക്കുന്നത് .നോക്കിയ ഓൺലൈൻ സ്റ്റോറുകൾ വഴിയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഇതിന്നായി പ്രോമോ കോഡുകൾ ഉപയോഗിക്കേണ്ടതാണ് .

ബഡ്ജറ്റ് റെയിഞ്ചിൽ നോക്കിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് നോക്കാവുന്ന ഒരു മോഡലാണ് നോക്കിയ 5.1 പ്ലസ് .5.86 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .720 *1520 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .രണ്ടു മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 4ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Android 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ പൈ അപ്പ്ഡേഷനും ഇതിൽ ഉടൻ ലഭിക്കുന്നതാണ് .1.8GHz octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .13 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .10599 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .എന്നാൽ ഇപ്പോൾ 1,750രൂപയുടെ വിലക്കുറവിൽ നോക്കിയ വെബ് സൈറ്റ് വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതായത്  8,849 രൂപയ്ക്ക് ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :