നോക്കിയയുടെ ആദ്യത്തെ ലാപ്ടോപ്പുകളുടെ സെയിൽ ആരംഭിച്ചു

നോക്കിയയുടെ ആദ്യത്തെ ലാപ്ടോപ്പുകളുടെ സെയിൽ ആരംഭിച്ചു
HIGHLIGHTS

പുതിയ ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ നോക്കിയ പുറത്തിറക്കി

Nokia PureBook X14 എന്ന മോഡലുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആണ് സെയിൽ

നോക്കിയയുടെ പുതിയ ലാപ്‌ടോപ്പുകൾ ഇപ്പോൾ ഇതാ ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുന്നു .Nokia PureBook X14 എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .59,990 രൂപയാണ് Nokia PureBook X14 എന്ന മോഡലുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് .

അതുപോലെ തന്നെ ഇപ്പോൾ ബാങ്ക്  കാർഡുകൾ ഉപയോഗിച്ച് ഓർഡറുകൾ നടത്തുന്നവർക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ  എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഫീച്ചറുകളിലേക്കു വരുകയാണെങ്കിൽ 14 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .

1920 x 1080 പിക്സൽ റെസലൂഷനും ഇതിനുണ്ട് .കൂടാതെ 10th Gen ഇന്റൽ Core i5 പ്രോസ്സസറുകളിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം കൂടാതെ 512 GB SSD എന്നിവയാണ് ഇതിനുള്ളത് .

കൂടാതെ Windows 10 Home ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നു .HD IR വെബ് ക്യാമറകൾ ,46.7 WHr ബാറ്ററി ,1 x HDMI പോർട്ടുകൾ ,2 x USB 3.1, 1 x USB 2.0, 1 x USB 3.1 Type C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 59,990 രൂപയാണ് ഇതിന്റെ വില വരുന്നത് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo