ലീക്ക് ന്യൂസ് ;7500 രൂപ റെയിഞ്ചിൽ നോക്കിയ സി 3 ഫോണുകൾ എത്തുന്നു ?

Updated on 07-Aug-2020
HIGHLIGHTS

നോക്കിയയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

7500 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാണ് ഇത്

നോക്കിയ പുറത്തിറക്കുന്ന പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണ് നോക്കിയ സി 3 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ ഇപ്പോൾ ലീക്ക് ആകുകയുണ്ടായി .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ .

ഇപ്പോൾ ലീക്ക് ആയ സവിശേഷതകൾ നോക്കുകയാണെങ്കിൽ 5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് .കൂടാതെ 3 ജിബിയുടെ റാം അതുപോലെ തന്നെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും പുറത്തിറങ്ങുന്നു എന്നാണ് സൂചനകൾ .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ Android 10 ൽ തന്നെയാണ് എത്തുന്നത് .

3040mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഒരു ബഡ്ജറ്റ് ഫോണുകൾക്ക് വേണ്ട സവിശേഷതകൾ എല്ലാം തന്നെ ഈ സ്മാർട്ട് ഫോണുകളിൽ ഉൾക്കൊളിച്ചിരിക്കുന്നു .

8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ വില വരുന്നത് CNY 699  .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 7500 രൂപയ്ക്ക് അടുത്തുവരും എന്നാണ് റിപ്പോർട്ടുകൾ .

ImageSource

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :