നോക്കിയ C3 ഫോണുകളുടെ വിലകുറച്ചു ;പുതുക്കിയ വില ഇങ്ങനെ

Updated on 07-Dec-2020
HIGHLIGHTS

നോക്കിയ സി 3 സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

നോക്കിയ സി 3 സ്മാർട്ട് ഫോണുകൾ ഇപ്പോൾ നോക്കിയ വെബ് സൈറ്റ് വഴി 6999 രൂപ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

നോക്കിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ നോക്കിയ സി 3 എന്ന സ്മാർട്ട് ഫോണുകൾ നോക്കാവുന്നതാണ് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6999 രൂപ മുതലാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് .നോക്കിയയുടെ തന്നെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ 6999 വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

NOKIA സി 3-സവിശേഷതകൾ

5.99 ഇഞ്ചിന്റെ  HD+ IPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ octa-core Unisoc SC9863A പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബി റാം കൂടാതെ 16 ജിബിയുടെ സ്റ്റോറേജ് & 3 ജിബിയുടെ റാം  32 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

സിംഗിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .3,040mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .2 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 6999 രൂപയും കൂടാതെ 3 ജിബിയുടെ റാംമ്മിൽ വിപണിയിൽ എത്തിയിരിക്കുന്ന മോഡലുകൾക്ക് 7999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :