NOKIA 9.3 PUREVIEW, NOKIA 7.3 ഉടൻ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ

Updated on 13-Apr-2020
HIGHLIGHTS

നോക്കിയ പുതിയ രണ്ടു ഫോണുകൾ പുറത്തിറക്കുന്നു .NOKIA 9.3 PUREVIEW, NOKIA 7.3 രണ്ടു സ്മാർട്ട് ഫോണുകളാണ് ഈ വർഷം മദ്ധ്യത്തിൽ തന്നെ വിപണിയിൽ എത്തുന്നത് .എന്നാൽ ഈ രണ്ടു സ്മാർട്ട് ഫോണുകളും ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന മോഡലുകളാണ് .2020 ന്റെ ആദ്യം തന്നെ പുറത്തിറങ്ങേണ്ട ഈ സ്മാർട്ട് ഫോണുകൾ COVID-19 കാരണം Q3, 2020 ൽ  മാറ്റിയിരിക്കുകയാണ് .

മികച്ച പ്രൊസസ്സറുകളോടെയാണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 5ജി ടെക്ക്നോളജിയിലുമാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .Nokia 9.3 PureView സ്മാർട്ട് ഫോണുകൾക്ക് 5ജി സപ്പോർട്ടിനൊപ്പം Qualcomm Snapdragon 865 SoC ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ഈ ഫോണുകൾക്ക് 6.29-inch QHD+ pOLED ഡിസ്‌പ്ലേയാണുള്ളത് .

അതുപോലെ തന്നെ Android 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Nokia 9.3 PureView ഫോണുകൾ മൾട്ടി ക്യാമറയിൽ തന്നെയാണ് പുറത്തിറങ്ങുന്നത് .

എന്നാൽ Nokia 7.3 സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 700-series ലാണ് പ്രവർത്തിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ Android 10 ലാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :