5 ക്യാമറയിൽ പുറത്തിറങ്ങിയ നോക്കിയ 9 Pure വ്യൂ മാർച്ച് 3നു സെയിൽ

5 ക്യാമറയിൽ പുറത്തിറങ്ങിയ നോക്കിയ 9 Pure വ്യൂ മാർച്ച് 3നു സെയിൽ
HIGHLIGHTS

ലോകവിപണിയിലാണ് മാർച്ച് 3 നു സെയിൽ ആരംഭിക്കുന്നത്

 

നോക്കിയ ഏറ്റവും പുതിയതായി പുറത്തിറക്കിയിരിക്കുന്ന നോക്കിയ 9 pure വ്യൂ സ്മാർട്ട് ഫോണുകൾ സെയിലിനു എത്തുന്നു .പെന്റാ ക്യാമറ സെറ്റപ്പിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .അതായത് 5 ക്യാമറകളാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതകൾ .മാർച്ച് 3 നു ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ലോകവിപണിയിലെ (US )വിലവരുന്നത് $700 ഡോളർ ആണ്.കൂടാതെ നോക്കിയായുടെ തന്നെ മറ്റു മൂന്നു മോഡലുകൾ കൂടി ഇപ്പോൾ മൊബൈൽ വേൾഡ് കോൺഗ്രസിൽ പുറത്തിറക്കിയിരിക്കുന്നു . നോക്കിയ 9 Pure വ്യൂ മോഡലുകളുടെ  പ്രധാന സവിശേഷതകൾ എന്തെല്ലാം എന്ന് നോക്കാം .

5.99 ഇഞ്ചിന്റെ ഫുൾ വ്യൂ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2K റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .18:9 ആസ്പെക്റ്റ് റെഷിയോയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .മികച്ച പെർഫോമൻസ് തന്നെയാണ് നോക്കിയ 9  സ്മാർട്ട് ഫോണുകളും കാഴ്ചവെക്കുന്നത് .6 ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകൾ ഇതിന്റെ ക്യാമറകളും കൂടാതെ പ്രോസസറുകളുമാണ് .

സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ Snapdragon 845 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .12 മെഗാപിക്സലിന്റെ 5 ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ വർഷം മദ്ധ്യത്തിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ നോക്കിയ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന നോക്കിയ 4.2, 3.2 എന്നി സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ ഒന്നും തന്നെ പുറത്തിവന്നിട്ടില്ല .ഈ സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo