NOKIA 9 PUREVIEW ഉപഭോതാക്കൾക്ക് ആൻഡ്രോയിഡ് 10 അപ്പ്‌ഡേഷനുകൾ

NOKIA 9 PUREVIEW ഉപഭോതാക്കൾക്ക് ആൻഡ്രോയിഡ് 10 അപ്പ്‌ഡേഷനുകൾ
HIGHLIGHTS

ഇന്ത്യയിൽ ഇപ്പോൾ ആൻഡ്രോയിഡ് 10 അപ്പ്‌ഡേഷനുകൾ എത്തി തുടങ്ങി

നോക്കിയയുടെ മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് NOKIA 9 PUREVIEW എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നു .ഇന്ത്യയിൽ NOKIA 9 PUREVIEW ഉപഭോതാക്കൾക്ക് ആൻഡ്രോയിഡ് 10 അപ്പ്‌ഡേഷനുകളാണ് ഇപ്പോൾ ലഭിച്ചു തുടങ്ങിയിരിക്കുന്നത് .കൂടാതെ നോക്കിയ പുറത്തിറക്കിയ മറ്റു ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾക്കും ഇപ്പോൾ ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നുണ്ട് .

5.99 ഇഞ്ചിന്റെ ഫുൾ വ്യൂ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 2K റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .18:9 ആസ്പെക്റ്റ് റെഷിയോയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .മികച്ച പെർഫോമൻസ് തന്നെയാണ് നോക്കിയ 9  സ്മാർട്ട് ഫോണുകളും കാഴ്ചവെക്കുന്നത് .6 ജിബിയുടെ റാംമ്മിലാണു ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷതകൾ ഇതിന്റെ ക്യാമറകളും കൂടാതെ പ്രോസസറുകളുമാണ് .സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ Snapdragon 845 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .12 മെഗാപിക്സലിന്റെ 5 ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് . 3320mAh (Quick Charge 3,10W wireless charging ) ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo