NOKIA 8.2 സ്മാർട്ട് ഫോണുകൾ 5G സപ്പോർട്ടിൽ എത്തുന്നു ?

NOKIA 8.2 സ്മാർട്ട് ഫോണുകൾ 5G സപ്പോർട്ടിൽ എത്തുന്നു ?
HIGHLIGHTS

 

 നോക്കിയ ഉടൻ പുറത്തിറക്കാനിരിക്കുന്ന സ്മാർട്ട് ഫോൺ ആണ് നോക്കിയ 8.2 സ്മാർട്ട് ഫോണുകൾ .എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകളുടെ 5ജി വേരിയന്റുകളും പുറത്തിറങ്ങുന്നുണ്ട് എന്നാണ് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഡിസംബർ മാസത്തിൽ പുറത്തിറങ്ങുകയില്ല .അടുത്ത വർഷം തന്നെ ഈ ഫോണുകൾ പ്രതീക്ഷിക്കാം.കൂടാതെ സ്നാപ്ഡ്രാഗന്റെ Qualcomm Snapdragon 735 പ്രൊസസ്സറുകളിലാകും NOKIA 8.2 സ്മാർട്ട് ഫോണുകൾ ചിലപ്പോൾ പുറത്തിറങ്ങുന്നത് .

എന്നാൽ നോക്കിയ NOKIA 8.2 സ്മാർട്ട് ഫോണുകളുടെ 4ജി വേർഷനുകൾ അടുത്ത മാസം തന്നെ പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .2020 ൽ ഇന്ത്യയിൽ 5ജി നെറ്റ്വർക്കുകൾ എത്തുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്മാർട്ട് ഫോൺ കമ്പനികൾ 5ജി സപ്പോർട്ട് സ്മാർട്ട് ഫോണുകൾ ഈ വർഷവും കൂടാതെ അടുത്ത വർഷവുമായി പുറത്തിറക്കുന്നത് .

അതുപോലെ തന്നെ Nokia 8.2 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് 64 മെഗാപിക്സലിന്റെ പിൻ ക്യാമറയിലും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിലും ആണ് എന്നാണ് സൂചനകൾ .അങ്ങനെയാണെങ്കിൽ 64 മെഗാപിക്സലിന്റെ ക്യാമറയിൽ എത്തുന്ന ആദ്യത്തെ നോക്കിയ സ്മാർട്ട് ഫോൺ കൂടിയാണിത് .ഇന്റർനാഷണൽ മാർകെറ്റിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഏകദേശം $500 രൂപയ്ക്ക് അടുത്തവരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo