Nokia 64MP ക്യാമറ 5G ഫോണുകളുമായി എത്തുന്നു

Updated on 29-Jan-2020
HIGHLIGHTS

Nokia 8.2 സ്മാർട്ട് ഫോണുകൾ ആണ് ഉടൻ പുറത്തിറങ്ങുന്നത്

അങ്ങനെ നമ്മളുടെ സ്വന്തം നോക്കിയ സ്മാർട്ട് ഫോണുകളും ഉടൻ പുതിയ ക്യാമറ സ്മാർട്ട് ഫോണുകളുമായി വിപണിയിൽ എത്തുന്നു .Nokia 8.2 എന്ന സ്മാർട്ട് ഫോണുകൾ ആണ് ഉടൻ വിപണിയിൽ എത്തുന്നത് .അതോടൊപ്പം തന്നെ Nokia 8.2 5G വേരിയന്റുകളും ഉടൻ വിപണിയിൽ എത്തുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം MWC 2020 ലാണ് Nokia 8.2 5G സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

എന്നാൽ Nokia 8.2 ഫോണുകളുടെ 4ജി എഡിഷനുകൾ എത്തുന്നതിനെക്കുറിച്ചു സൂചനകൾ ഒന്നും തന്നെയില്ല .5ജി ഫോണുകൾ തന്നെയാകും MWC 2020 ൽ പുറത്തിറക്കുന്നത് .അതോടൊപ്പം തന്നെ Qualcomm Snapdragon 765 ലാണ് ഇതിന്റെ പ്രോസസർ പ്രവർത്തനം നടക്കുന്നത് .൬ ജിബിയുടെ കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലും പ്രതീക്ഷിക്കാവുന്നതാണ് .

Nokia 8.2 5G സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ ആണ് ഉള്ളത് .കൂടാതെ 64 മെഗാപിക്സലിന്റെ റിയർ ക്യാമറകളും ഇതിനുണ്ട് .അതുപോലെ തന്നെ 3500mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് എന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ  $500 ഡോളർ വരെ ഇതിന്റെ വില വരും എന്നാണ് പ്രതീക്ഷിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :