48+8+5 ട്രിപ്പിൾ ക്യാമറയിൽ നോക്കിയ 7.2 പുറത്തിറക്കി ;വില 18,599 രൂപ

Updated on 19-Sep-2019
HIGHLIGHTS

നോക്കിയായുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

നോക്കിയ ഏറ്റവും പുതിയതായി പുറത്തിറക്കിയിരിക്കുന്ന ഒരു മോഡലാണ് നോക്കിയ 7.2 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് .ഇതിന്റെ വിപണിയിലെ വില വരുന്നത് 18,599 രൂപയാണ് .

സെപ്റ്റംബർ 23നു ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.3 ഇഞ്ചിന്റെ FHD+ Pure ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ  2.5D ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ & 6 ജിബിയുടെ 64 ജിബിയുടെ സ്റ്റോറേജുകളിൽ ;ലഭ്യമാകുന്നതാണു് .

പ്രോസസറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  octa-core Snapdragon 660 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ (Android One)Android 9 Pie ൽ തന്നെയാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസുകൾ + 5 മെഗാപിക്സലിന്റെ സെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിലുള്ളത് .

കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് . 3500mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 23 നു ഫ്ലിപ്പ്കാർട്ടിൽ നിന്നും കൂടാതെ നോക്കിയയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 2,000 രൂപയുടെ എക്സ്ട്രാ എക്സ്ചേഞ്ച് ഓഫറുകളും ഈ ഫോണുകൾക്ക് ലഭിക്കുന്നു .18,599 രൂപ മുതൽ 19599 രൂപ വരെയാണ് ഇതിന്റെ വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :