NOKIA 7.2 സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത

Updated on 02-Apr-2020
HIGHLIGHTS

ആൻഡ്രോയിഡ് 10 അപ്പ്‌ഡേഷനുകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു

നോക്കിയ കഴിഞ്ഞ വർഷം പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു നോക്കിയ 7.2 എന്ന മോഡലുകൾ .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളും കൂടാതെ ക്യാമറകളും ആണ് . Qualcomm Snapdragon 660 പ്രോസസ്സറുകളും കൂടാതെ 48 മെഗാപിക്സൽ ക്യാമറകളും ഇതിനുണ്ട് . Android 9 Pie ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് ഫോണുകൾക്ക് ആൻഡ്രോയിഡ് 10 അപ്പ്‌ഡേഷനുകൾ ഇപ്പോൾ   ലഭിച്ചു തുടങ്ങിയിരിക്കുന്നു .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.3 ഇഞ്ചിന്റെ FHD+ വാട്ടർ ഡ്രോപ്പ് Pureഡിസ്‌പ്ലേയിലാണ് എത്തുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും അതുപോലെ തന്നെ HDR 10 സപ്പോർട്ടും ഇതിനു ലഭിക്കുന്നതാണ് .പ്രൊസസ്സറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ Qualcomm Snapdragon 660 ഒപ്പം  Adreno 512 GPU ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .

 1080 x 2340  ന്റെ പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .4GB RAM + 64GB യുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ 3 ജിബിയുടെ വേരിയന്റുകൾ എത്തിയിട്ടില്ല .കൂടാതെ 512GBവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് നോക്കിയ 7.2 സ്മാർട്ട് ഫോണുകൾക്കുള്ളത് .48  മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .

 3500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .അതുപോലെ ആൻഡ്രോയിഡിന്റെ Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .422 gന്റെ ഭാരമാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ആൻഡ്രോയിഡിന്റെ പുതിയ 10 ഓപ്പറേറ്റിംഗ് സിസ്റ്റം അപ്പ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :