പുതിയ ടെലിവിഷനുകളുമായി ഇതാ നോക്കിയ വീണ്ടും എത്തിയിരിക്കുന്നു .ഇത്തവണ 65 ഇഞ്ചിന്റെ വലിയ ടെലിവിഷനുകളോടാണ് നോക്കിയ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ ഓഗസ്റ്റ് 6നു ഈ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തുന്നതായിരിക്കും .43 ഇഞ്ചിന്റെ കൂടാതെ 55 ഇഞ്ചിന്റെ രണ്ടു ടെലിവിഷനുകൾ ഇതിനോടകം തന്നെ നോക്കിയ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു .ഇത് മൂന്നാമത്തെ നോക്കിയ ടെലിവിഷനുകളാണ് .
വലിയ ടെലിവിഷനുകളുമായിട്ടാണ് ഇത്തവണ നോക്കിയ എത്തിയിരിക്കുന്നത് .65 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ ലഭിക്കുന്ന ടെലിവിഷനുകളാണ് ഇത് .കൂടാതെ 3840 x 2160 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ HDR കൂടാതെ ഡോൾബി വിഷൻ എന്നിവ ഇതിൽ സപ്പോർട്ട് ആകുന്നതാണ് .മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾക്ക് 3 HDMI പോർട്ടുകൾ കൂടാതെ 2 USB പോർട്ടുകൾ ,Wi-Fi but 2.4GHz എന്നിവ ഇതിനു ലഭിക്കുന്നതാണ് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ക്വാഡ് കോർ പ്രോസ്സസറുകളും കൂടാതെ 2.25 GBയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകളിൽ എടുത്തു പറയേണ്ടത് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ തന്നെയാണ് നോക്കിയ 65 ഇഞ്ചിന്റെ ടെലിവിഷനുകളും പ്രവർത്തിക്കുന്നത് .Netflix, Disney+ Hotstar, Prime Videos എന്നിങ്ങനെ പല ആപ്ലിക്കേഷനുകളും ഇതിൽ സപ്പോർട്ട് ആകുന്നതാണ് .
അടുത്തതായി ഈ ടെലിവിഷനുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ സൗണ്ട് സിസ്റ്റമാണ് .24W JBL സ്പീക്കറുകളിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .നോക്കിയ ഇതിനു മുൻപ് പുറത്തിറങ്ങിയ മറ്റു മോഡലുകൾക്കും JBL ന്റെ സ്പീക്കർ തന്നെയാണ് നൽകിയിരുന്നത് .കൂടാതെ ഈ ടെലിവിഷനുകൾക്ക് ഡോൾബി വീഡിയോ ,DTS TruSurround എന്നിവ ഇതിനു മികച്ച ഫീച്ചറുകളിൽ ഒന്ന് തന്നെയാണ് .
വിലയെക്കുറിച്ചു പറയുകയാണെങ്കിൽ നോക്കിയ 65 ഇഞ്ചിന്റെ ടെലിവിഷനുകൾക്ക് ഇന്ത്യൻ വിപണിയിൽ 64,999 രൂപയാണ് വില വരുന്നത് .ഓഗസ്റ്റ് 6 നു ഈ ടെലിവിഷനുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്റ്റാൻഡേർഡ് ചാറ്റേർഡ് ക്രെഡിറ്റ് കാർഡുകൾക്ക് 10% ഡിസ്‌കൗണ്ടും സെയിൽ സമയത്തു ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭിക്കുന്നതാണ് .കൂടാതെ Axis Bank Buzz ക്രെഡിറ്റ് കാർഡുകൾക്കും ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .