അതിശയിപ്പിക്കുന്ന വില ;നോക്കിയ 8000 4G,6300 4G ഫോണുകൾ പുറത്തിറക്കി

Updated on 16-Nov-2020
HIGHLIGHTS

നോക്കിയ പുതിയ രണ്ടു 4ജി ഫ്ഡോണുകൾ കൂടി പുറത്തിറക്കി

നോക്കിയ പുതിയ രണ്ടു ഫോണുകൾ കൂടി ഇപ്പോൾ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .നോക്കിയ 8000 4G,6300 4G ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു കീ പാഡ് ഫോണുകളാണ് നോക്കിയ 8000 4G,6300 4G എന്നി ഫോണുകൾ .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Nokia 6300 4G ഫോണുകൾക്ക് EUR 49 (ഏകദേശം  Rs. 4,300) രൂപയും കൂടാതെ Nokia 8000 4G ഫോണുകൾക്ക് വിപണിയിൽ EUR 79 (ഏകദേശം  Rs. 6,900) രൂപയും ആണ് വില വരുന്നത് .

Nokia 8000 4G-ഫോണുകൾ

2.80 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്കുള്ളത് .കൂടാതെ ഈ ഫോണുകൾ KAI ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 512MB റാം കൂടാതെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും നൽകിയിരിക്കുന്നു .കൂടാതെ 1500mAhന്റെ ബാറ്ററി കപ്പാസിറ്റിയും  Nokia 8000 4G ഫോണുകൾ കാഴ്ചവെക്കുന്നതാണ് .

നോക്കിയ 6300 4G -ഫോണുകൾ

2.4  ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്കുള്ളത് .കൂടാതെ ഈ ഫോണുകൾ KAI ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 512MB റാം കൂടാതെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 0 .3 മെഗാപിക്സലിന്റെ പിൻ ക്യാമറകളും നൽകിയിരിക്കുന്നു .കൂടാതെ 1500mAhന്റെ ബാറ്ററി കപ്പാസിറ്റിയും  Nokia 6300  4G ഫോണുകൾ കാഴ്ചവെക്കുന്നതാണ് .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :