16+5 എംപി ക്യാമറയിൽ 6ജിബിയുടെ റാംമ്മിൽ നോക്കിയ 6.1 പ്ലസ് ;വില 10999 രൂപ
വിലക്കുറവിൽ നോക്കിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം
നോക്കിയ പുറത്തിറക്കിയതിൽ ഒരു മികച്ച മോഡലാണ് നോക്കിയ 6.1 പ്ലസ് സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നോക്കിയ 6.1 പ്ലസ് 6ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾ ഇപ്പോൾ ആമസോണിൽ നിന്നും 10999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇതിന്റെ വൈറ്റ് എഡിഷനുകൾക്ക് 17000 രൂപയാണ് വില വരുന്നത് .
5.8 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് നോക്കിയ 6.1 പ്ലസ് മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 1080 x 2280 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് . Qualcomm Snapdragon 636 quad core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഇതിന്റെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് 400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു എന്നതാണ് .
Android Oreoലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതുമാണ് .ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഇത് എത്തിയിരിക്കുന്നത് .16 + മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .3,060mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . ഇപ്പോൾ ആമസോണിൽ നിന്നും മൂന്നു നിറങ്ങളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6ജിബിയുടെ റാംമ്മിൽ ബ്ലാക്ക് കളറുകളിൽ പുറത്തിറങ്ങിയ മോഡലുകളാണ് ഇപ്പോൾ ആമസോണിൽ നിന്നും 10999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 6ജിബിയുടെ റാംമ്മിൽ തന്നെ പുറത്തിറങ്ങിയ ബ്ലൂ നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന വേരിയന്റുകൾക്ക് 15990 രൂപയും ആണ് വില വരുന്നത് .6ജിബിയുടെ റാംമ്മിൽ തന്നെ പുറത്തിറങ്ങിയ വൈറ്റ് എഡിഷനുകൾക്ക് 17000 രൂപയും ആണ് വില വരുന്നത് .ഇപ്പോൾ നോ കോസ്റ്റ് EMi ലൂടെയും ഇത് വാങ്ങിക്കാവുന്നതാണ് .