ട്രിപ്പിൾ പിൻ ക്യാമറകളിൽ നോക്കിയ 6.2 നാളെ പുറത്തിറങ്ങുന്നു

Updated on 10-Oct-2019
HIGHLIGHTS

നോക്കിയായുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

 

നോക്കിയ പുറത്തിറക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് നോക്കിയ 6.2 എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകൾ  നാളെ (ഒക്ടോബർ 11 നു) ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു.ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് .കൂടാതെ 15000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.3 ഇഞ്ചിന്റെ FHD+ വാട്ടർ ഡ്രോപ്പ് Pureഡിസ്‌പ്ലേയിലാണ് എത്തുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും അതുപോലെ തന്നെ HDR 10 സപ്പോർട്ടും ഇതിനു ലഭിക്കുന്നതാണ് .പ്രൊസസ്സറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ Qualcomm Snapdragon 636 ഒപ്പം  Adreno 509 GPU ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകൾ ഇന്ത്യൻ വിപണിയിൽ ഈ മാസം പുറത്തിറക്കുന്നതാണ് .

3GB RAM + 32GBയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 4GB RAM + 64GB/128GBയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 512GBവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് നോക്കിയ 6.2 സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .

 3500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .അതുപോലെ ആൻഡ്രോയിഡിന്റെ Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ ഉടൻ തന്നെ ഈ ഫോണുകളിൽ Android 10 അപ്പ്‌ഡേഷനുകളും ലഭിക്കുന്നതായിരിക്കും .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs 15,800 രൂപയ്ക്ക് അടുത്ത് ഇതിന്റെ വില പ്രതീക്ഷിക്കാം .നാളെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :