പഴയ പ്രതാപം തിരിച്ചെടുത്തു നോക്കിയ ;ഇതാ 4000 രൂപയ്ക്ക് താഴെ ഫോൺ എത്തി

Updated on 17-Jul-2020
HIGHLIGHTS

കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കാവുന്ന ഫോൺ ആണിത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ

Nokia 5310 XpressMusic 2020 സ്മാർട്ട് ഫോണുകളുടെ വില വരുന്നത് Rs 3,399 രൂപയാണ്

നോക്കിയ പുതിയ ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .ഒരുകാലത്തു നോക്കിയ തന്നെയായിരുന്നു ഇന്ത്യൻ വിപണിയിലും മികച്ച വാണിജ്യം കൈവരിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ പഴയ പ്രതാപം തിരികെയെടുക്കുന്നതിനു ഇതാ പഴയ രീതിയിൽ തന്നെ ഫോണുകൾ പുറത്തിറക്കുന്നു .നോക്കിയ 5310 എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 2.4 ഇഞ്ചിന്റെ QVGA ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 320 x 240 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ ഫോണുകൾക്ക് VGA ക്യാമറകളാണ് നൽകിയിരിക്കുന്നത് .അടുത്തതായി പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .MediaTek MT6260A  പ്രോസ്സസറുകളിലാണ് ഈ നോക്കിയ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 8 mbയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 16 MBയുടെ ഇന്റെർണൽ സ്റ്റോറേജിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .1,200mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .White കൂടാതെ Black എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Bluetooth 3.0, 3.5mm jack, FM Radio എന്നിവ ഈ ഫോണുകളുടെ മറ്റു സവിശേഷതകളാണ് .

 Nokia 5310 XpressMusic 2020 സ്മാർട്ട് ഫോണുകളുടെ വില വരുന്നത്  Rs 3,399 രൂപയാണ് . ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴിയും കൂടാതെ നോക്കിയയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :