32 കൂടാതെ 50 നോക്കിയ പുറത്തിറക്കുന്ന ബഡ്ജറ്റ് LED ടെലിവിഷനുകൾ എത്തുന്നു

32 കൂടാതെ 50 നോക്കിയ പുറത്തിറക്കുന്ന ബഡ്ജറ്റ് LED ടെലിവിഷനുകൾ എത്തുന്നു
HIGHLIGHTS

നോക്കിയ പുറത്തിറക്കുന്ന പുതിയ ടെലിവിഷനുകൾ എത്തുന്നു

32 ഇഞ്ച് കൂടാതെ 50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ

നേരത്തെ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ടെലിവിഷനുകൾ വിപണിയിൽ എത്തിച്ചിരുന്നു

നോക്കിയയുടെ പുതിയ ടെലിവിഷനുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ട് .32 ഇഞ്ചിന്റെ കൂടാതെ 50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ടെലിവിഷനുകൾ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ .കഴിഞ്ഞ മാസമായിരുന്നു നോക്കിയ അവരുടെ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരുന്നത് .64999 രൂപയിൽ ആയിരുന്നു നോക്കിയ 65 ഇഞ്ചിന്റെ  4K HDR TV ടെലിവിഷനുകൾ വിപണിയിൽ എത്തിയിരുന്നത് .ഇപ്പോൾ ഇതാ പുതിയ 32 ഇഞ്ചിന്റെ മോഡലുകളും എത്തുന്നു 

NOKIA 65-INCH 4K HDR TV

വലിയ ടെലിവിഷനുകളുമായിട്ടാണ് ഇത്തവണ നോക്കിയ എത്തിയിരിക്കുന്നത് .65 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ ലഭിക്കുന്ന ടെലിവിഷനുകളാണ് ഇത് .കൂടാതെ 3840 x 2160 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ HDR കൂടാതെ ഡോൾബി വിഷൻ എന്നിവ ഇതിൽ സപ്പോർട്ട് ആകുന്നതാണ് .മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾക്ക്  3 HDMI പോർട്ടുകൾ കൂടാതെ 2 USB പോർട്ടുകൾ ,Wi-Fi but 2.4GHz  എന്നിവ ഇതിനു ലഭിക്കുന്നതാണ് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ക്വാഡ് കോർ പ്രോസ്സസറുകളും കൂടാതെ 2.25 GBയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകളിൽ എടുത്തു പറയേണ്ടത് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ തന്നെയാണ് നോക്കിയ 65 ഇഞ്ചിന്റെ ടെലിവിഷനുകളും പ്രവർത്തിക്കുന്നത് .Netflix, Disney+ Hotstar, Prime Videos  എന്നിങ്ങനെ പല ആപ്ലിക്കേഷനുകളും ഇതിൽ സപ്പോർട്ട് ആകുന്നതാണ് .

അടുത്തതായി ഈ ടെലിവിഷനുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ സൗണ്ട് സിസ്റ്റമാണ് .24W JBL സ്പീക്കറുകളിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .നോക്കിയ ഇതിനു മുൻപ് പുറത്തിറങ്ങിയ മറ്റു മോഡലുകൾക്കും JBL ന്റെ സ്പീക്കർ തന്നെയാണ് നൽകിയിരുന്നത് .കൂടാതെ ഈ ടെലിവിഷനുകൾക്ക് ഡോൾബി വീഡിയോ ,DTS TruSurround എന്നിവ ഇതിനു മികച്ച ഫീച്ചറുകളിൽ ഒന്ന് തന്നെയാണ് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ നോക്കിയ 65 ഇഞ്ചിന്റെ ടെലിവിഷനുകൾക്ക് ഇന്ത്യൻ വിപണിയിൽ  64,999 രൂപയാണ് വില വരുന്നത് .ഈ ടെലിവിഷനുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo