നോക്കിയായുടെ പുതിയ ടെലിവിഷനുകൾ എത്തുന്നു ;വില ?
നോക്കിയ 43 ഇഞ്ചീൽ ഇനി പുറത്തിറക്കുവാനിരിക്കുന്നത്
നോക്കിയ ഏറ്റവും ഒടുവിൽ 55 ഇഞ്ചിന്റെ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ ഇതാ 43 ഇഞ്ചിന്റെ ടെലിവിഷനുകളും ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .ഇതിന്റെ സവിശേഷതകളും എടുത്തു പറയേണ്ടത് JBL സൗണ്ട് സിസ്റ്റം തന്നെയാണ് .30000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ആൻഡ്രോയിഡ് ടെലിവിഷൻ ആണ് നോക്കിയ 43 ഇഞ്ചീൽ ഇനി പുറത്തിറക്കുവാനിരിക്കുന്നത് .എന്നാൽ 55 ഇഞ്ചിന്റെ ടെലിവിഷനുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നതാണ് .
നോക്കിയ 55 ഇഞ്ചിന്റെ ടെലിവിഷനുകൾ
നോക്കിയ ആദ്യമായി പുറത്തിറക്കിയ ടെലിവിഷൻ ആണ് Nokia 139cm (55 inch) Ultra HD (4K) LED Smart Android TV with Sound by JBL മോഡലുകൾ .പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പുറത്തിറങ്ങിയ ഒരു അൾട്രാ HD 4കെ ടെലിവിഷനുകൾ ആണിത് .കൂടാതെ മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ സൗണ്ട് സിസ്റ്റം ആണ് . JBL ആണ് ഇതിന്റെ സൗണ്ട് സിസ്റ്റം കൈകാര്യം ചെയ്യുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
കൂടാതെ 55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ ടെലിവിഷനുകളിൽ Google Assistant & Chromecast എന്നിവ ഇൻ ബിൽറ്റ് ആയി ലഭിക്കുന്നതാണ് .55 ഡിസ്പ്ലേ കൂടാതെ 3840 x 2160 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Netflix|Prime Video|Hotstar|Youtube എന്നി ആപ്ലികേഷനുകൾ ഇതിൽ സപ്പോർട്ട് ആകുന്നതാണ് .
ഇനി ഇതിൽ എടുത്തു പറയണ്ടത് ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .ആൻഡ്രോയിഡ് ടിവി 9 ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ ഡോൾബി വിഷനും സപ്പോർട്ട് ആകുന്നുണ്ട് .മൊത്തത്തിൽ ഒരു സ്ലിം ടെലിവിഷൻ കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന ഒരു ടെലിവിഷൻ ആണിത് .മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ ക്വാഡ് കോർ പ്രോസസറുകൾ കൂടാതെ 2.25 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ സ്റ്റോറേജു ഇതിനുണ്ട് .
പിക്ച്ചർ ക്വാളിറ്റികൾക്കായി MEMC ടെക്കനോളജിയും ഇതിനുണ്ട് .എല്ലാ തരത്തിലുള്ള കണക്റ്റിംഗ് പോർട്ടുകൾ ഇതിന്റെ പുറകിലായാണ് നൽകിയിരിക്കുന്നത് .1 HDMI പോർട്ടും കൂടാതെ 2 USB പോർട്ടും ലഭിക്കുന്നുണ്ട് .അവസാനമായി റിമോട്ട് ബട്ടണുകളെക്കുറിച്ചാണ് .നെറ്റ്ഫ്ലിസ് ,യൂട്യൂബ് ,ഗൂഗിൾ പ്ലേ എന്നി ഓപ്‌ഷനുകൾക്കായി പ്രേതെക ബട്ടണുകളും ലഭിക്കുന്നുണ്ട് .