Android 9 ൽ നോക്കിയ പുറത്തിറക്കുന്ന 43 ഇഞ്ചിന്റെ ടെലിവിഷനുകൾ ജൂൺ 4 എത്തുന്നു
നോക്കിയ പുതിയ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ
പുറത്തിറക്കുന്നു ജൂൺ 4നു ആണ് പുതിയ മോഡലുകൾ അവതരിപ്പിക്കുന്നു
43 ഇഞ്ചിന്റെ ടെലിവിഷനുകളാണ് ഇനി പുറത്തിറക്കുന്നത്
നോക്കിയയുടെ പുതിയ ടെലിവിഷനുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നു .കഴിഞ്ഞ വർഷങ്ങളിൽ നോക്കി ടെലിവിഷനുകൾ വിപണിയിൽ എത്തിയിരുന്നു .ഇപ്പോൾ ഇതാ 43 ഇഞ്ചിന്റെ ടെലിവിഷനുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ റിയൽമി അവരുടെ ടെലിവിഷനുകൾ കഴിഞ്ഞ ദിവസ്സങ്ങളിൽ അവതരിപ്പിച്ചിരുന്നു .ഇപ്പോൾ ഇതാ നോക്കിയയുടെ പുതിയ ടെലിവിഷനുകൾ എത്തുന്നു .ഈ ടെലിവിഷനുകൾ ഫ്ലിപ്പ്കാർട്ടിൽ ആണ് ലോഞ്ചിന് ശേഷം പുറത്തിറങ്ങുന്നത് .
നോക്കിയ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് അതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .Android 9ലാണ് ഈ ടെലിവിഷനുകൾ വിപണിയിൽ എത്തുന്നത് .കൂടാതെ 43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .
മുൻപ് പുറത്തിറക്കിയ മോഡലുകളെപോലെ തന്നെ ഈ നോക്കിയ മോഡലുകളുടെ ഓഡിയോ സിസ്റ്റവും JBL ൽ തന്നെയാണ് പുറത്തിറങ്ങുന്നത് .കൂടാതെ Android TV ആണിത് .എന്നാൽ നോക്കിയ 55 ഇഞ്ചിന്റെ മോഡലുകൾ quad-core processor ൽ ആയിരുന്നു .
മികച്ച ഓഡിയോ സിസ്റ്റം തന്നെയാണ് ഈ നോക്കിയ ടെലിവിഷനുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് .ഈ ടെലിവിഷനുകളുടെ ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 31,000 രൂപ മുതൽ Rs 34,000 രൂപ വരെയാണ് .ജൂൺ 4 നു ആണ് ഈ 43 ഇഞ്ചിന്റെ ടെലിവിഷനുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .അതിനു ശേഷം ഈ ടെലിവിഷനുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ സെയിലിനു എത്തുന്നതായിരിക്കും .