നോക്കിയ അവരുടെ 43 ഇഞ്ച് ടെലിവിഷനുകൾ പുറത്തിറക്കി ;വില 31999 രൂപ

Updated on 05-Jun-2020
HIGHLIGHTS

നോക്കിയ 43 ഇഞ്ച് ടെലിവിഷനുകൾ പുറത്തിറക്കിയിരിക്കുന്നു

ജൂൺ 8നു ആണ് ആദ്യ സെയിലുകൾ എത്തുന്നത്

Android TV, supports 4K കൂടാതെ HDR എന്നിവ സപ്പോർട്ട് ആണ്

നോക്കിയ അവരുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഇത്തവണ 43 ഇഞ്ചിന്റെ വലിയ ടെലിവിഷനുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകൾ പുറത്തിറങ്ങിയിരിക്കുന്നത് .31999 രൂപയാണ് ഇതിന്റെ വില വരുന്നത് .ജൂൺ 8 നു ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

NOKIA 43-INCH 4K ANDROID TV

നോക്കിയ 43 ഇഞ്ചിന്റെ ടെലിവിഷനുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .കൂടാതെ 3840 x 2160 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ HDR അതുപോലെ തന്നെ  Dolby Vision എന്നിവ സപ്പോർട്ട് ആയിട്ടുള്ള ടെലിവിഷൻകൂടിയാണിത് .ഈ ടെലിവിഷനുകൾക്ക് 3 HDMI പോർട്ടുകളും കൂടാതെ 2 USB പോർട്ടുകളും ആണുള്ളത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2.25 GB റാം കൂടാതെ 16 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .

കൂടാതെ  CA53 quad-core പ്രോസസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് അതുപോലെ തന്നെ നോക്കിയ പുറത്തിറക്കിയിരിക്കുന്ന ഈ 43 ഇഞ്ചിന്റെ ടെലിവിഷനുകൾ ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .കൂടാതെ  Netflix, Disney+ Hotstar, Prime Videos അങ്ങനെ പല ആപ്ലിക്കേഷനുകളും ഈ നോക്കിയ ടെലിവിഷനുകളിൽ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പുറത്തിറങ്ങിയിരിക്കുന്നത് .JBL ന്റെ സൗണ്ട് സിസ്റ്റവും ഇത് കാഴ്ചവെക്കുന്നുണ്ട് .

നോക്കിയ 43 ഇഞ്ചിന്റെ ഈ ടെലിവിഷനുകളുടെ വില വരുന്നത് 31999 രൂപയാണ് വില വരുന്നത് .ജൂൺ 8 നു ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .kart Axis Bank Credit Card ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :