നോക്കിയായുടെ ഈ രണ്ടു ഫോണുകളുടെ ഫോണുകളുടെ വിലക്കുറച്ചിരിക്കുന്നു
നോക്കിയ 4.2 കൂടാതെ നോക്കിയ 3.2 എന്നി സ്മാർട്ട് ഫോണുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്
നോക്കിയായുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ വില വീണ്ടും കുറച്ചിരുന്നു .നോക്കിയ പുറത്തിറക്കി 4.2 കൂടാതെ നോക്കിയ 3.2 എന്നി സ്മാർട്ട് ഫോണുകളുടെ വിലയാണ് ഇപ്പോൾ കുറിച്ചിരിക്കുന്നത് .നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ ഇപ്പോൾ 7999 രൂപ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നു .എന്നാൽ നോക്കിയ 4.2 സ്മാർട്ട് ഫോണുകൾ 9,499 രൂപയ്ക്കും ആണ് വിപണിയിൽ ലഭ്യമാകുന്നത് .
നോക്കിയ 4.2 സ്മാർട്ട് ഫോണുകൾ
ഡിസ്പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ, 5.71 ഇഞ്ചിന്റെ HD+ ഡിസ്പ്ലേയിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 720×1520 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് ,കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ,3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് എത്തിയിരിക്കുന്നത് .10990 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .
Qualcomm Snapdragon 439 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 3000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 10490 രൂപയായിരുന്നു ഇപ്പോൾ 9,499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ..