നോക്കിയ 3.4,നോക്കിയ 2.4 ഫോണുകൾ ഈ മാസം ഇന്ത്യൻ വിപണിയിൽ

നോക്കിയ 3.4,നോക്കിയ 2.4 ഫോണുകൾ ഈ മാസം ഇന്ത്യൻ വിപണിയിൽ
HIGHLIGHTS

നോക്കിയയുടെ പുതിയ രണ്ട് സ്മാർട്ട് ഫോണുകൾ കൂടി ഇന്ത്യൻ വിപണിയിൽ

NOKIA 3.4, NOKIA 2.4 സ്മാർട്ട് ഫോണുകളാണ് പ്രതീഷിക്കുന്നത്

നോക്കിയ ലോക വിപണിയിൽ പുറത്തിറക്കിയ രണ്ടു സ്മാർട്ട് ഫോണുകളായിരുന്നു നോക്കിയ 2.4 എന്ന സ്മാർട്ട് ഫോണുകളും കൂടാതെ നോക്കിയ 3.4 എന്ന സ്മാർട്ട് ഫോണുകളും .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .നവംബർ 26 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതായി സൂചനകൾ നോക്കിയ തന്നെ നൽകിയിരിക്കുന്നു .ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത് .

നോക്കിയ 3.4-പ്രധാന സവിശേഷതകൾ 

6.39 ഇഞ്ചിന്റെ Hd പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 720×1,560 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 19.5:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .3 ജിബിയുടെ റാം കൂടാതെ 4 ജിബിയുടെ റാം എന്നി വേരിയന്റുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 32 ജിബിയുടെ സ്റ്റോറേജുകളിൽ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ട്രിപ്പിൾ പിൻ  ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .13  മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ 4,000mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ EUR 159 (ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം  Rs. 13,700) രൂപയാണ് വില വരുന്നത് .

നോക്കിയ 2.4-പ്രധാന സവിശേഷതകൾ 

6.5 ഇഞ്ചിന്റെ Hd പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 720×1,600  പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 20:9ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .2  ജിബിയുടെ റാം കൂടാതെ 3  ജിബിയുടെ റാം എന്നി വേരിയന്റുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 32 ജിബിയുടെ സ്റ്റോറേജുകളിൽ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഡ്യൂവൽ  പിൻ  ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .13  മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ 4,500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  EUR 119 (ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം  Rs. 10,300) രൂപയാണ് ഇതിന്റെ വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo