നിലവിൽ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ കൂടാതെ നോക്കിയ 4.2 എന്നി സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും 8990 രൂപമുതൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6.26 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1520×720 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 19.9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ലഭ്യമാകുന്നു .മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Snapdragon 429 പ്രോസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ വണിലാണ് (Android One )ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .181ഗ്രാം ഭാരമാണ് നോക്കിയ 3.2 മോഡലുകൾക്കുള്ളത് .കൂടാതെ ഫിംഗർ പ്രിന്റ് സെൻസറുകൾ ,ഫേസ്അൺലോക്കിങ് സംവിധാനങ്ങൾ എന്നിവയെല്ലാംതന്നെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിലും ഉൾക്കൊള്ളിച്ചിരിക്കുന്നു .
4,000mAh ന്റെ ബാറ്ററി ലൈഫ് ആണ് നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ 2 ദിവസ്സംവരെ ബാറ്ററി ലൈഫ് നിലനിൽക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .10Wചാർജറും കൂടാതെ ഗൂഗിളിന്റെ അസിസ്റ്റന്റ് ബട്ടണുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .8990 രൂപമുതൽ ഇത് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ, 5.71 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 720×1520 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് ,കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ,3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് എത്തിയിരിക്കുന്നത് .10990 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .
Qualcomm Snapdragon 439 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 3000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില വരുന്നത് 10990 രൂപയാണ് .