NOKIA 2.3 ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി ;വില 8199 രൂപ

NOKIA 2.3 ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി ;വില 8199 രൂപ
HIGHLIGHTS

ബഡ്ജറ്റ് സ്മാർട്ട് ഫോണുകയുമായി നോക്കിയ എത്തി

നോക്കിയ പുറത്തിറക്കിയ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .നോക്കിയ 2.3 എന്ന സ്മാർട്ട് ഫോണുകൾ ആണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 4000mah ന്റെ ബാറ്ററി ലൈഫും ആണ് .8199 രൂപയാണ് ഇതിന്റെ വിലവരുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് ഇവിടെ നിന്നും മനസ്സിലാക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾക്ക് 720 x 1520 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ  19:9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നത് .2GHz quad-core MediaTek Helio A22  പ്രൊസസ്സറുകളിലാണ് ഈ ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .Android 9 Pie ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

കൂടാതെ ആൻഡ്രോയിഡിന്റെ 10 അപ്പ്‌ഡേഷനുകൾ ഈ ഫോണുകൾക്ക് ലഭിക്കുന്നതുമാണ് .എന്നാൽ ആന്തരിക സവിശേഷതകളിലേക്കു വരുകയാണെങ്കിൽ ആവറേജ് സവിശേഷതകൾ മാത്രം ആണുള്ളത് .2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകൾ അതുപോലെ തന്നെ 512 ജിബി വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ .4G VoLTE, Wi-Fi 802.11 b/g/n, Bluetooth 5.0, GPS + GLONASS എന്നിവ മറ്റു സവിശേഷതകൾ ആണ് .

ഡ്യൂവൽ പിൻ ക്യാമറകൾ ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ  f/2.2 aperture + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ & bokeh എഫക്റ്റുകൾ എന്നിവയാണുള്ളത് .എന്നാൽ സെൽഫിയിലേക്കു വരുകയാണെങ്കിൽ 5 മെഗാപിക്സലിന്റെ ക്യാമറകൾ ആണുള്ളത് .183 ഗ്രാം ഭാരമാണ് ഈ ഫോണുകൾക്കുള്ളത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs 8,199 രൂപയാണ് ഇതിന്റെ വിലവരുന്നത് .ഡിസംബർ 27 മുതൽ സെയിലിനു എത്തുന്നതായിരിക്കും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo