6999 രൂപയ്ക്ക് നോക്കിയ 22 സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

Updated on 07-Jun-2019

 

നോക്കിയ കഴിഞ്ഞ മാസം പുറത്തിറക്കിയ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആയിരുന്നു നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ നോക്കിയ 2.2 സ്മാർട്ട് ഫോണുകൾ കൂടി ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് 6999 രൂപ മുതലാണ് .5.71 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് . MediaTek Helio A22 ലാണ് ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് Android 9 Pie തന്നെയാണ് നൽകിയിരിക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് . 3,000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .6999 രൂപമുതൽ 7999 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .ജൂൺ 11 മുതൽ ഇത് ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നതാണ് .

നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ 

6.26 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1520×720 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 19.9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ലഭ്യമാകുന്നു .മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഇതിന്റെ മെമ്മറി  400ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Snapdragon 429 പ്രോസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ വണിലാണ് (Android One )ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .181ഗ്രാം ഭാരമാണ് നോക്കിയ 3.2 മോഡലുകൾക്കുള്ളത് .കൂടാതെ ഫിംഗർ പ്രിന്റ് സെൻസറുകൾ ,ഫേസ്അൺലോക്കിങ് സംവിധാനങ്ങൾ എന്നിവയെല്ലാംതന്നെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിലും ഉൾക്കൊള്ളിച്ചിരിക്കുന്നു .

4,000mAh ന്റെ ബാറ്ററി ലൈഫ് ആണ് നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ 2 ദിവസ്സംവരെ ബാറ്ററി ലൈഫ് നിലനിൽക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .10Wചാർജറും കൂടാതെ ഗൂഗിളിന്റെ അസിസ്റ്റന്റ് ബട്ടണുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട്   .8990 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :